Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 11, 2010

ദുബൈ മര്‍കസ്‌ ആസ്താനം ഉദ്ഘാടന ചടങ്ങില്‍ നിറ സാന്നിദ്ധ്യമായിരുന്നു തങ്ങള്‍








ഇന്നാലില്ലാ......ആയിരങ്ങളെ കണ്ണീരിലാഴ്ത്തി മര്‍കസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഫസല്‍ തങ്ങള്‍ വഫാത്തായി..കോഴിക്കോട്‌: പ്രമുഖ പണ്ഡിതനും മര്‍കസ്‌ പ്രസിഡണ്റ്റും മുന്‍ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായ സയ്യിദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി (൮൧) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ കോഴിക്കോട്‌ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട്‌ ൫ മണിക്ക്‌ കോഴിക്കോട്‌ നടക്കും. ൧൯൨൮ല്‍ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നു. മൂന്ന്‌ നൂറ്റാണ്ട്‌ മുമ്പ്‌ യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ്‌ വംശത്തിലെ പ്രധാന കണ്ണിയാണ്‌ സയ്യിദ്‌ ഫസല്‍ ജിഫ്‌രി
കുറ്റിച്ചിറ ജിഫ്‌രിഹൌസിന്‌ സ്വാതന്ത്യ്ര സമരത്തിലും കേരളത്തിലെ ഇസ്ളാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വധീനമുണ്ട്‌. ജിഫ്‌രി ഹൌസിണ്റ്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട്‌ സിറ്റി എസ്‌വൈ എസിണ്റ്റെ പ്രസിഡണ്റ്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട്‌ താലൂക്ക്‌ പ്രസിഡണ്റ്റ്‌, കോഴിക്കോട്‌ ജില്ലയുടെ പ്രഥമ പ്രസിഡണ്റ്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ്‌വൈ എസ്‌ ഉപാധ്യക്ഷനായിരുന്നു. ൧൯൯൦ മുതല്‍ ൧൯൯൪ വരെ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനായിരുന്നു. ൧൯൭൮ല്‍ മര്‍കസ്‌ സ്ഥാപിക്കുമ്പോള്‍ തന്നെ അതിണ്റ്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട്‌ വൈസ്‌ പ്രസിഡണ്റ്റും ഒടുവില്‍ പ്രസിഡണ്റ്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിണ്റ്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ളിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക്‌ ഓഫീസില്ലാതിരുന്ന കാലത്ത്‌ കോഴിക്കോട്‌ കുറ്റിച്ചിറയിലെ ജിഫ്‌രി ഹൌസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്‌രി ഹൌസിലാണ്‌ ചേര്‍ന്നത്‌. നിലവിലുള്ള നേതാക്കള്‍ക്ക്‌ പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ളിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സംസ്ഥാനത്തെ മത സാംസ്കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്‌. മരണ വിവരമറിഞ്ഞയുടനെ കോഴിക്കോട്‌ ജിഫ്‌രി ഹൌസിലേക്ക്‌ ജനപ്രവാഹം തുടങ്ങി. ഖദീജമുല്ല ബീവിയാണ്‌ ഭാര്യ. സയ്യിദ്‌ ഹാശിം ശിഹാബ്‌, സയ്യിദ്‌ ജഅ്ഫര്‍ ശിഹാബ്‌, ശരീഫ ഹഫ്സ, സയ്യിദ്‌ സ്വാലിഹ്‌ ശിഹാബ്‌, സയ്യിദ്‌ അനസ്‌ ശിഹാബ്‌, സയ്യിദ്‌ സിറാജ്‌ ശിഹാബ്‌, സയ്യിദ്‌ നൌഫല്‍ ശിഹാബ്‌, സയ്യിദ്‌ സഹല്‍ ശിഹാബ്‌ എന്നിവര്‍ മക്കളാണ്‌. ഈജിപ്തിലായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ളിയാര്‍ കോഴിക്കോട്ടെത്തി. വൈകിട്ട്‌ ൪ന്‌ മിസ്കാല്‍ പള്ളിയില്‍ വെച്ച്‌ മയ്യിത്ത്‌ നിസ്കാരം നടക്കും. തുടര്‍ന്ന്‌ ജിഫ്‌രി ഹൌസില്‍ തങ്ങല്‍ അന്ത്യ വിശ്രമം കൊള്ളും.

No comments:
Write comments