Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 9, 2011



സി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം:ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിദുബൈ: 15ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ വേദിയില്‍ വ്യാഴാഴ്ച രാത്രി 9.30ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബൈ മര്‍കസിനെ പ്രതിനിധീകരിച്ചാണ് സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തുന്നത്. 'ഖുര്‍ആന്‍ നന്മയുടെ വഴികാട്ടി' എന്നതാണ് പ്രഭാഷണ വിഷയം. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഐ സി എഫ്, ആര്‍ എസ് സി ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ദുബൈയിലെ എല്ലാ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വിളംബര സംഗമങ്ങളും പരിപാടിക്ക് ക്ഷണിച്ച് കൊണ്ടുളള നോട്ടീസ് വിതരണവും നടന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതര എമിറേറ്റുകളിലെ ഐ സി എഫ്, ആര്‍ എസ് സി ഘടകങ്ങളുടെ നേതൃത്വത്തിലും പ്രചാരണം നടന്നു വരുന്നു. പ്രഭാഷണം ശ്രവിക്കാനെത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിനു പുറത്തും ഇരിപ്പിടങ്ങളൊരുക്കും. പുറത്ത് ബിഗ് സ്‌ക്രീനുകളും സ്ഥാപിക്കും. പരിപാടിയുടെ തത്സമയ ഓണ്‍ലൈന്‍ സംപ്രേഷണവും നടക്കും. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സാരഥികള്‍ക്കു പുറമേ, എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയ കേരളത്തില്‍ നിന്നെത്തിയ പണ്ഡിതന്‍മാരും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും. ഇസ്‌ലാമിക പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായ മുഹമ്മദ് ഫൈസി റമസാനില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ നൂറു കണക്കിനാളുകളെ ആകര്‍ഷിക്കാറുണ്ട്. എസ് വൈ എസ് വൈസ് പ്രസിഡന്റ്, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ ജനറല്‍ മാനേജര്‍, കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അസ്സഖാഫ അറബി മാസിക ചീഫ് എഡിര്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിക്കുന്നു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി, എസ് വൈ എസ് ജനറല്‍ സെക്രട്ടരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ, ദുബൈ ഐ സി എഫ് വൈസ് പ്രസിഡന്റ് മുസ്ഥഫ ദാരിമി വിളയൂര്‍, ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, മര്‍കസ് ജന. സെക്രട്ടറി ശരീഫ് കാരശ്ശേരി, പി ആര്‍ ഒ അബ്ദുസ്സലാം സഫാഖി എരഞ്ഞിമാവ് എന്നിവര്‍ പങ്കെടുത്തു.




No comments:
Write comments