Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 7, 2013

പാദരോഗങ്ങളിൽ ശ്രദ്ധ വേണം

പാദരോഗങ്ങളെ കുറിച്ച് പലർക്കും വലിയ ധാരണയില്ല. പ്രമേഹരോഗികളിൽ വളരെ സങ്കീർണമായ രോഗാവസ്ഥയാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം പ്രയാസകരമായി തീരാൻ മറ്റൊന്നും വേണ്ട. അൽപ്പം ശ്രദ്ധിച്ചാൽ രോഗത്തിൽ നിന്നും ആശ്വാസം നേടുകയും ചെയ്യാം.

ഇന്ത്യയിൽ ഏതാണ്ട് 30 ദശലക്ഷമാളുകൾക്ക് പ്രമേഹരോഗമുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഇവരിൽ 15 ശതമാനം പേർക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും പാദങ്ങളിൽ വ്രണങ്ങളുണ്ടാകും. കാലുകൾ മുറിക്കേണ്ടി വരുന്നവരിൽ 85 ശതമാനം പേർക്കും രോഗം തുടങ്ങുന്നത് ചെറിയ വ്രണങ്ങളിൽ നിന്നാണെന്നും ഓർക്കണം.

അറിയണം പാദരോഗങ്ങൾസ്‌പർശനശേഷി കുറയുക, തഴന്പോ വ്രണങ്ങളോ ഉണ്ടാവുക, നിറവ്യത്യാസം വരിക, രക്തയോട്ടം കുറയുക,അണുബാധ ഉണ്ടാവുക തുടങ്ങിയ അവസ്ഥകളിലൂടെയാണ് പാദരോഗത്തിന്റെ രൂക്ഷത വർദ്ധിക്കുന്നത്. പ്രമേഹ രോഗികളിൽ ഈ പ്രശ്‌നങ്ങൾ കൂ‌‌ടുതലായും കണ്ടു വരുന്നു. പലപ്പോഴും കാലുകൾ മുറിച്ചുമാറ്റേണ്ട അവസ്ഥ വരെ ഇങ്ങനെയുണ്ടാകുന്നു.

കാരണങ്ങൾ ഇങ്ങനെപ്രമേഹരോഗികളിൽ പാദ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് പ്രധാനമായും മൂന്നു കാരണങ്ങളാണ്. ഞരന്പ് രോഗം, രക്തയോട്ടം കുറയുക, അണുബാധ എന്നിവയാണിവ.

ഞരന്പുരോഗത്തെ ന്യൂറോപതി എന്നാണ് പൊതുവേ വിളിക്കുന്നത്. ന്യൂറോപതി നിമിത്തം പാദങ്ങളിലെ സ്‌പർശന ശേഷി കുറയുകയും പാദങ്ങൾ വിയർക്കാതെയിരിക്കുകയും ചെയ്യുന്നു. വരണ്ട കാലുകളിൽ വിള്ളലുകളും വ്രണങ്ങളും ഉണ്ടാകുന്നു. സ്‌പർശനശേഷി കുറയുന്നത് കാരണം കാലുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല.

രക്തക്കുഴലുകളിലെ തകരാർ പാദങ്ങളിൽ ശരിയായ അളവിൽ രക്തം എത്തുന്നതിന് തടസ്സമാകുന്നു. മതിയായ രക്തയോട്ടമില്ലെങ്കിൽ വ്രണങ്ങൾ ശരിയായി ഉണങ്ങില്ല. വ്രണങ്ങളിൽ തീവ്രമായ അണുബാധ ഉണ്ടെങ്കിലോ രക്തയോട്ടം പൂർണ്ണമായി തടസ്സപ്പെടുകയോ ചെയ്‌താൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വരും.

സ്വയം പരിശോധനസ്‌പർശന ശേഷി കുറഞ്ഞിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കുവാൻ സാധിക്കും. ആശുപത്രിയിൽ വച്ച് ചെയ്യുന്ന ചില ലളിത പരിശോധനകളിലൂടെ സ്പർശനശേഷി അളക്കുവാൻ സാധിക്കും. നൈലോൺ നിർമ്മിത നൂല് പാദങ്ങളിലെ വിവിധ ഭാഗങ്ങളിൽ തൊട്ടശേഷം സ്‌പർശനം അറിയുന്നുണ്ടോ എന്ന് പരിശോധിക്കും. പാദങ്ങളിൽ വ്രണം ഉണ്ടാകുവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അവസ്ഥകളായ വിള്ളൽ, വരണ്ടചർമ്മം, കല്ലിപ്പ് തുടങ്ങിയവ ഉണ്ടോ എന്നും പരിശോധനയിൽ തിരിച്ചറിയും.

ലളിതം പ്രതിരോധംലളിതമായ ചില വഴികളിലൂടെ പാദരോഗം ഏതാണ്ട് പൂർണമായി തന്നെ പ്രതിരോധിക്കുവാൻ സാധിക്കും. പാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് പ്രമോഹരോഗികൾ മനസിലാക്കുന്നതാണ് പ്രധാനം. ഞരന്പ് രോഗം, രക്തക്കുഴലിന്റെ അസുഖം എന്നിവ ഉണ്ടോ എന്ന് പരിശോധനയിലൂടെ തിരിച്ചറിയണം.

പാദരക്ഷ പ്രധാനംപ്രതിരോധ മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനം ശരിയായ പാദരക്ഷ ഉപയോഗിക്കുക എന്നതാണ്. ചെരുപ്പ് ഉപയോഗിക്കാതെ വീടിനകത്തും പുറത്തും നടക്കുവാൻ പാടില്ല. പാദങ്ങൾക്ക് അനുയോജ്യമായ ശരിയായ പാദരക്ഷ ഉപയോഗിക്കേണ്ടതുണ്ട്. അളവ് വലുതോ, ചെറുതോ ആകുവാൻ പാടില്ല. ഹൈ ഹീൽ ഒഴിവാക്കണം. പാദങ്ങൾ വിശ്രമിക്കുന്ന പ്രതലം നേർത്തതായിരിക്കണം. ഇതിനായി പ്രത്യേക പദാർത്ഥങ്ങൾ ലഭ്യമാണ്.

നേരത്തെ തിരിച്ചറിയാംപാദങ്ങൾ സ്വയം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. പാദങ്ങളിലെ കല്ലിപ്പ്, നിറവ്യത്യാസം, വിള്ളൽ എന്നിവ തിരിച്ചറിയുകയും വൈദ്യസഹായം തേടുകയും വേണം. എല്ലാ ദിവസവും സ്വയം പരിശോധിച്ച് വ്രണങ്ങൾ നേരത്തെ കണ്ടു പിടിക്കണം. കാഴ്‌ചയ്‌ക്ക് ബുദ്ധിമുട്ടുള്ളവരും അമിത വണ്ണമുള്ളവരും പാദങ്ങൾ കുടുംബത്തിൽ മാറ്റാരെയെങ്കിലും കൊണ്ട് പരിശോധിപ്പിക്കണം. പാദങ്ങളുടെ കീഴ്‌വശം പരിശോധിക്കുവാൻ ഒരു നിലകണ്ണാടി ഉപയോഗിക്കണം. വ്രണമോ അപകട അവസ്ഥകളോ കാണുകയാണെങ്കിൽ അടിയന്തരമായി തന്നെ വൈദ്യസഹായം തേടണം.

സംരക്ഷണം വേണംപാദങ്ങൾ വൃത്തിയായി സൂക്ഷിക്കുവാൻ ശ്രദ്ധിക്കണം. സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകിയശേഷം വെള്ളം ഒപ്പി ഉണക്കുക. വരണ്ടചർമ്മമുള്ള ആളുകൾ എണ്ണമയമുള്ള പദാർത്ഥങ്ങൾ വാസ്‌ലിൻ, പാമോയിൽ തുടങ്ങിയവ പാദങ്ങളിൽ പുരട്ടുന്നത് നന്നായിരിക്കും. പാദങ്ങളിൽ എണ്ണമയം കൂടുതലാണെങ്കിൽ പൗഡർ ഉപയോഗിക്കുന്നത് നല്ലതാണ്. വിരലുകൾക്കിടയിൽ നിരന്തരം നനവ് ഉണ്ടാകുന്നത് പൂപ്പലിനും വ്രണങ്ങൾക്കും കാരണമായേക്കാം എന്നതിനാൽ വിരലുകൾക്കിടയിൽ ഈർപ്പം തങ്ങിനിൽക്കാതെ ശ്രദ്ധിക്കണം. ഇത്തരം പൂപ്പൽ തുടക്കത്തിൽ തന്നെ ചികിത്സിക്കണം.

പാദരക്ഷ*പാദരക്ഷയുടെ അളവ് നിർണ്ണയിച്ചശേഷം നിർമ്മിക്കുന്നതാണ് നല്ലത്. വിരലുകൾ അമരുവാൻ പാടില്ല. വിരലുകൾ പാദവുമായിചേരുന്ന ഭാഗത്തേക്കാളും വീതി ചെരുപ്പിന് ഉണ്ടായിരിക്കണം.
*പാദങ്ങളെ മുഴുവൻ മൂടുന്ന ഷൂസ് പോലെയുള്ള ചെരുപ്പുകളാണ് ഉപയോഗിക്കേണ്ടത്. കാലിൽ നിന്നും ഊരി പോവുക, പാദങ്ങളുടെ പുറം ഭാഗത്തിന് സംരക്ഷണം ലഭിക്കാതിരിക്കുക, വിരലുകൾക്കിടയിൽ ഉരസി മുറിവുണ്ടാവുക തുടങ്ങിയ പല ന്യൂനതകൾ ഹവായ് ചെരുപ്പുകൾക്കുണ്ട്. അതിനാൽ ഇത്തരം ചെരുപ്പുകൾ ഒഴിവാക്കുക.
* ഹീൽ കൂടിയ ചെരുപ്പുകൾ പാദങ്ങളുടെ മുൻഭാഗത്ത് വ്രണം ഉണ്ടാകുമെന്നുള്ളത് കൊണ്ട് ഇവ ഒഴിവാക്കണം.
*പാദരക്ഷയുടെ ഉള്ളിലെ പ്രതലം നേർത്തതും മിനുസമുള്ളതുമായിരിക്കണം.
* വൈകുന്നേരങ്ങളിൽ അൽപ്പം നീരുണ്ടാകുന്നത് കൊണ്ട് പാദങ്ങൾക്ക് വലിപ്പം കൂടാമെന്നതിനാൽ പാദരക്ഷകൾ വൈകുന്നേരം വാങ്ങുന്നതാണ് നല്ലത്.
*അളവ് വ്യത്യാസപ്പെടുത്തുവാനും കാലിൽ നിന്നും ഊരി പോകാതിരിക്കുവാനും വെൽക്രോ ഘടിപ്പിച്ച സ്ട്രാപ്പുള്ള ചെരുപ്പുകൾ സഹായിക്കും.

നഖം മുറിക്കുമ്പോൾകഴിവതും മറ്റൊരു ആളുടെ സഹായത്തോടെ വേണം നഖം മുറിക്കുവാൻ. നഖം നേരെ മുറിക്കാൻ ശ്രദ്ധിക്കുക. അതേ പോലെ വിരലുകൾക്കുള്ളിലേക്ക് കടത്തി മുറിക്കരുത്. കുളി കഴിഞ്ഞശേഷം വേണം നഖം മുറിക്കുവാൻ. ഈ സമയം നഖം താരതമ്യേന നേർത്തതായിരിക്കും.

വ്രണങ്ങളെങ്കിൽപാദങ്ങളിൽ വ്രണമോ പോറലോ ഉണ്ടായാൽ ആന്റിസെപ്‌റ്റിക് ക്രീം പുരട്ടണം. ഇത്തരം ലേപനങ്ങൾ സദാ കൈവശം കരുതണം. എത്ര ചെറിയ മുറിവും ഭാവിയിൽ ഗുരുതരമാകാം എന്നുള്ളത് കൊണ്ട് തുടക്കത്തിൽ തന്നെ ചികിത്സിക്കുവാൻ ശ്രദ്ധിക്കണം.

No comments:
Write comments