നാട്ടില്‍ എസ്.എസ്.എഫ് സെക്ടര്‍ സമ്മേളനം യുവാക്കളില്‍ ആത്മീയ ചൈതന്യം ഉളവാക്കികൊണ്ടിരിക്കുമ്പോള്‍ പ്രവാസികള്‍ സോണ്‍ സമ്മേളനങ്ങള്‍ വിവിധ ഗള്‍ഫ് നാടുകളില്‍ നടത്തികൊണ്ടിരിക്കുന്നു. ഇതിനകം ദോഹ പോലുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വരും നാളുകളില്‍ ദുബൈ, ജിദ്ദയിലെ മര്‍ഹബ പോലുള്ള കൂടുതല്‍ ഗള്‍ഫ് ഏരികളില്‍ സമ്മേളനങ്ങള്‍ നടക്കാനിരിക്കുന്നു.പ്രവര്‍ത്തകര്‍ അതിന്ന് വേണ്ടി പ്രത്യേകം യൂനിഫോം തന്നെ തയ്യാറാക്കി കഴിഞ്ഞു. പ്രവാസികളിലെ യുവാക്കളുടെ ആത്മീയ പാതയിലേക്ക് വഴിയൊരുക്കുന്ന പ്രവര്‍ത്തനമാണ് എസ്.എസ്.എഫിെന്‍റ ഗള്‍ഫ് ഘടകമായ ആര്‍.എസ്.സി നടത്തി കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഉപകാരമുള്ള പ്രവര്‍ത്തനങ്ങളെയാണ് ആര്‍.എസ്.സി തെരഞ്ഞെടുത്ത് നടത്തികൊണ്ടിരിക്കുന്നത്. ഈയിടെ ദുബൈയില്‍ സോണിെന്‍റ കീഴില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അങ്ങ് സൌദി അറേബ്യയിലെ വിവധ സോണിെന്‍റ കീഴില്‍ പല കാരുണ്യ പ്രവര്‍ത്തനം നടത്തിയതിന് പുറമെ എടുത്ത് പറയത്തക്ക ഒന്നാണ് ഹജ്ജാജിളെ സേവിക്കുന്നത്. വിവിധ ഭാഷക്കാരായി എത്തുന്നവര്‍ക്ക് താങ്ങും തണലുമായിവര്‍ത്തിച്ചത് കൊണ്ട് പല ഹാജിമാരും അവരോട് വിട പറയുമ്പോള്‍ കണ്ണീര്‍ ബാഷ്പങ്ങള്‍ ഒഴുക്കികൊണ്ടുള്ള പ്രാര്‍ത്ഥനയുമായിട്ടായിരുന്നു. പ്രവാസികള്‍ക്ക് പരിമിതികളുണ്ട് പ്രവര്‍ത്തനത്തിന് എന്നിട്ടും മനസാ വാചാ കര്‍മണ ധാര്‍മ്മിക വിപ്ളവത്തിെന്‍റ കാഹളമേന്തി മണ്‍മറഞ്ഞ വെള്ളില ഫൈസി, ഒ.ഖാലിദ് സാഹിബ്, റസാഖ് കൊറ്റി പോലുള്ളവര്‍ തെളിയിച്ച പാതയിലൂടെ ചലിക്കാന്‍ ആവേശ ഭരിതരായി മുന്നേറിക്കൊണ്ടിരിക്കുന്നു.
No comments:
Write comments