Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 20, 2012

മര്‍ഹൂം ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍ ( ന: മ ) ഉസ്താദിന്റെ ഒന്നാം ആണ്ട് ..

ഉസ്താദിന്റെ ഒന്നാം ആണ്ട് ..വരുന്ന വ്യാഴാഴ്ച -വഫാത്ത് :(1432 റബീഉല്‍ആഖര്‍ 29 ഞായര്‍ )...1939 - 2011.......ജനനം : 1939 ...പിതാവ് :മര്‍ഹൂംമുസ്ലിയാരകത്ത് അഹ്മദ് മുസ്ലിയാര്‍മാതാവ് : കോട്ടക്കുത്ത് മര്‍യം..പ്രാഥമിക പഠനം :നെല്ലിക്കുത്ത് സ്വലാഹുദ്ദീന്‍ മദ്രസ, നെല്ലിക്കുത്ത് ഗവ. സ്കൂള്‍.. ഗുരുവര്യര്‍ :മര്‍ഹൂം കുഞ്ഞിഹസന്‍ ഹാജി നെല്ലിക്കുത്ത്, മര്‍ഹൂം കാട്ടുകണ്ടം കുഞ്ഞഹമ്മദ് മുസ്ലിയാര്‍, മര്‍ഹൂം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മഞ്ചേരി, മര്‍ഹൂം കെ സി ജമാലുദ്ദീന്‍ മുസ്ലിയാര്‍, മര്‍ഹൂം കുട്ടി മുസ്ലിയാര്‍, അല്ലാമാ ഇബ്റാഹിം ബല്‍യാവി, സയ്യിദ് ഫഖ്ര്‍ അഹ്മദ്.ഉപരിപഠനം :ദാറുല്‍ ഉലൂം ദയൂബന്ത്.അധ്യാപനം: അരിമ്പ്ര, നെല്ലിക്കുത്ത്, പുല്ലാര, കാവനൂര്‍-തവരാപറമ്പ്, പൊടിയാട് -ആലത്തൂര്‍പടി, നന്തി ദാറുസ്സലാം അറബിക് കോളജ്, കാരന്തൂര്‍ മര്‍കസുസ്സഖാഫതിസ്സുന്നിയ്യ..അറബി കൃതികള്‍ :മിര്‍ആത്ത് -എട്ടുവാള്യങ്ങള്‍ (മിശ്കാത്ത് എന്ന ഹദീസ് ഗ്രന്ഥത്തിന്റെ വ്യാഖ്യാനം), അഖീദതുസ്സുന്ന, ഫിഖ്ഹുസ്സുന്ന, ഹാശിയതു തശ്രീഹുല്‍ മന്‍ത്വിഖ്, തഖ്രീര്‍ മുല്ലാഹസന്‍, ഹാശിയതു രിസാലത്തുല്‍ മാറദീനി...മലയാള കൃതികള്‍ :തൌഹീദ് ഒരു സമഗ്രപഠനം, മതങ്ങളിലൂടെ ഒരു പഠനപര്യടനം, ഇസ്ലാമിലെ സാമ്പത്തിക നിയമങ്ങള്‍, ഇസ്ലാംമതം, ജുമുഅ; ഒരു പഠനം, ഫതാവാ (മൂന്ന് വാള്യങ്ങള്‍), മദ്ഹബ് ഒരു ഹൃസ്വപഠനം...സാരഥ്യം : മലപ്പുറം ജില്ലാ സമസ്ത മുശാവറ പ്രസിഡന്റ്, കേന്ദ്ര മുശാവറ മെമ്പര്‍, അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ മെമ്പര്‍, മലപ്പുറം ജില്ലാ സംയുക്തഖാളി, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ. (വൈ. പ്രിന്‍സിപ്പല്‍) മഞ്ചേരി ജാമിഅ ഹികമിയ്യ പ്രസിഡന്റ്, മേലാറ്റൂര്‍ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്...പത്രപ്രവര്‍ത്തനം : സുന്നിവോയ്സ് ചീഫ് എഡിറ്റര്‍ (പതിനഞ്ചു വര്‍ഷം)..അവാര്‍ഡുകള്‍ :ഇമാം ഗസ്സാലി അവാര്‍ഡ്, ഇമാം നവവി അവാര്‍ഡ്, എടപ്പള്ളി ദഅ്വാസെല്‍ അവാര്‍ഡ്, സഖാഫി ശൂറാ അവാര്‍ഡ്, മുഹദ്ദിസുല്‍ ഉലമാ അവാര്‍ഡ്, മഖ്ദൂം അവാര്‍ഡ്..കുടുംബം.ഭാര്യ :ഹലീമ..മക്കള്‍:അബ്ദുല്‍ജബ്ബാര്‍,അബൂബക്കര്‍ സിദ്ദീഖ്,ഉമറുല്‍ ഫാറൂഖ് സഖാഫി,ഫാത്വിമ, ആഇശ, ഖദീജ, മര്‍യം.ജാമാതാക്കള്‍മുഹമ്മദ് മുസ്ലിയാര്‍ ചെങ്ങര, അഹ്മദ് ദാരിമി ഒഴുകൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുറശീദ്സഖാഫി ഏലംകുളം... : മരണം :2011 ഏപ്രില്‍ 3 (1432 റബീഉല്‍ ആഖര്‍ 29 ഞായര്‍ )

No comments:
Write comments