Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 17, 2014

കാന്തപുരത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജ്‌ 19ന്‌

കോഴിക്കോട്‌: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജ്‌ ആഗസ്റ്റ്‌ 19 ചൊവ്വാഴ്‌ച്ച പ്രകാശനം ചെയ്യും. രാവിലെ 10 മണിക്ക്‌ മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങ്‌ മര്‍കസ്‌ നോളജ്‌ സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം ഉദ്‌ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ്‌ യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സി. മുഹമ്മദ്‌ ഫൈസി, ഡോ. എം.എ.എച്ച്‌ അസ്‌ഹരി എന്നിവരും സംബന്ധിക്കും. രാഷ്ടീയ, സാംസ്‌കാരിക പ്രമുഖരും ഗള്‍ഫ്‌ നാടുകളിലെ മര്‍കസ്‌ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും

No comments:
Write comments