Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Advertisement

Jun 23, 2019

സി എം വലിയുല്ലാഹി

സി എം വലിയുല്ലാഹി കേരളീയ മുസ്‌ലിംകളെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വ്യക്തിപരമായി എന്റെ ജീവിതത്തിലും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. അല്ലാഹുവിലേക്ക് കര്‍മങ്ങളിലൂടെ അടുക്കുന്ന ഉന്നതരായ അടിമകള്‍ക്ക് സ്രഷ്ടാവ് നല്‍കിയ മഹത്വരമായ സ്ഥാനമാണ്, ആ അടിമകള്‍ ആഗ്രഹിക്കുന്ന പലതും അല്ലാഹു സാധിപ്പിക്കും എന്നത്. അതുകൊണ്ടു തന്നെ അല്ലാഹു നല്‍കിയ കഴിവുകളിലൂടെ സാധാരണ മനുഷ്യരില്‍ നിന്ന് ഭിന്നമായി അനവധി ശേഷികള്‍ അത്തരക്കാര്‍ക്കു ഉണ്ടാകും. സി എം വലിയുല്ലാഹി നിശ്ചയമായും അത്തരം വിശിഷ്ടരായ ഔലിയാക്കളുടെ പദവിയെ പ്രാപിച്ച മഹാനായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് പല നിലയിലും പ്രചോദനമായിരുന്നു അവിടുന്ന്. ഏതു പ്രധാന വിഷയത്തിന് പോകുമ്പോഴും അവരെ കണ്ടു ദുആ ചെയ്യിച്ചിട്ടായിരുന്നു പോകാറുണ്ടായിരുന്നത്. എഴുപതുകളുടെ ആദ്യത്തില്‍ ഒരിക്കല്‍ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരും മുജാഹിദുകളും തമ്മില്‍ പാലക്കാട് പൂടൂരില്‍ വെച്ച് ഒരു സംവാദം നടത്താന്‍ ധാരണയായി. പക്ഷേ, ആ സമയത്ത് ഹസന്‍ മുസ്‌ലിയാര്‍ക്ക് ഹജ്ജിനു പോകാനുള്ള അവസരം യാദൃച്ഛികമായി ഒത്തുവന്നു. അങ്ങനെ അദ്ദേഹം ഹജ്ജിനായി പുറപ്പെട്ടു.

ഈ അവസരം മുതലെടുത്ത് സുന്നികള്‍ വാദപ്രതിവാദത്തില്‍ നിന്ന് ഒളിച്ചോടി എന്ന രൂപത്തില്‍ പോസ്റ്ററുകള്‍ പതിച്ചു പ്രചാരണമാരംഭിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ വാദപ്രതിവാദം നടക്കില്ല എന്ന കരുതലിലാണ് അവര്‍ അതിനു മുതിര്‍ന്നത്. ഉടനെ പാലക്കാട്ടെ സുന്നി പ്രവര്‍ത്തകര്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ചു. സംഭവം വിവരിച്ചപ്പോള്‍ വാദപ്രതിവാദം നടത്താമെന്നു അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് പണ്ഡിതന്‍മാരുടെ മുശാവറ കൂടി വിഷയമവതരിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തി.
ആ തീരുമാനം വന്നപ്പോള്‍ സി എം വലിയുല്ലാഹിയെ കണ്ടു ദുആ ചെയ്യിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. അവരെ കാണാന്‍ നാല് സ്ഥലങ്ങളിലേക്കു പോയി. പക്ഷേ, നേരിട്ട് കാണാന്‍ സാധിച്ചില്ല. അങ്ങനെ വാദപ്രതിവാദത്തിന് പോവാനുള്ള ദിവസമടുത്തു. തൊട്ടുമുമ്പുള്ള രണ്ടു ദിവസം പണ്ഡിതന്‍മാര്‍ ഒരുമിച്ചു കൂടി വാദപ്രതിവാദത്തില്‍ ഉദ്ധരിക്കേണ്ട ആയത്തുകളും ഹദീസും എല്ലാം ചര്‍ച്ച ചെയ്തു. നിശ്ചിത ദിവസം പാലക്കാട്ടേക്ക് പുറപ്പെട്ടു. അപ്പോഴും എന്റെ മനസ്സില്‍ ഉള്ള വിങ്ങല്‍, സി എം വലിയുല്ലാഹിയെ കാണാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു.
മഞ്ഞക്കുളം മഖാമില്‍ ഇറങ്ങിയപ്പോള്‍ സി എം വലിയുല്ലാഹിയുടെ ഖാദിമായിരുന്ന അബ്ദുര്‍റഹ്മാന്‍ എന്നയാളുണ്ടവിടെ. എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു: നിങ്ങളെ ഇവിടെ നിന്ന് കാണാനായി സി എം വലിയുല്ലാഹി അയച്ചതാണ്. വാദപ്രതിവാദം ധൈര്യമായി നടത്താന്‍ അവിടുന്ന് പറഞ്ഞിട്ടുണ്ട്. വിജയിക്കുമെന്നുള്ള ഉറപ്പ് താങ്കളെ അറിയിക്കാനും പറഞ്ഞു. അത് വലിയ സന്തോഷം നല്‍കി. അല്ലാഹുവിനെ സ്തുതിച്ചു. നമ്മുടെ നഫ്‌സിലുള്ളത് പോലും അറിയാനും നിര്‍ദേശം നല്‍കാനും ഒക്കെ അവിടുത്തേക്കു കഴിയുമായിരുന്നു എന്നാണല്ലോ അത് സൂചിപ്പിക്കുന്നത്.
അങ്ങനെ വാദപ്രതിവാദം നടക്കുന്ന പൂടൂരില്‍ എത്തി. നാല് ദിവസം പരിപാടി നടന്നു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഞാന്‍ സംസാരിച്ചു. മുജാഹിദുകളില്‍ നിന്ന് അബ്ദുല്‍ ഖാദിര്‍ മൗലവിയും സുല്ലമിയും മാറി മാറി പ്രസംഗിച്ചു . അവര്‍ക്ക് മറുപടി പറയാനാകാതെ പരിപാടി ഇടക്ക് നിശ്ചലമായ അവസ്ഥ പോലും ഉണ്ടായി. വലിയ വിജയമായിരുന്നു ആ പരിപാടി. സലഫികളിലെ വിശ്വാസപരമായ തെറ്റുകളെ കൃത്യമായി ചൂണ്ടിക്കാട്ടി. അതേത്തുടര്‍ന്ന് പാലക്കാട്ടെ പറളിയിലെ 90 വീട്ടുകാര്‍ സലഫി പ്രസ്ഥാനത്തില്‍ നിന്ന് പിന്‍മാറി. അവിടെ ഒരു പള്ളി സ്ഥാപിച്ചു. ഇന്നും സുന്നി വിശ്വാസ പ്രകാരം ജുമുഅയും പ്രാര്‍ഥനയും എല്ലാം ആ പള്ളിയില്‍ നടക്കുന്നു.
പരിപാടി കഴിഞ്ഞു നാട്ടില്‍ വന്നു രണ്ടാം ദിവസം എനിക്ക് ശക്തമായ പനി ബാധിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടൊന്നും കാരണം കണ്ടെത്താനായില്ല. മൂന്നാമത്തെ ദിവസം ഫാതിഹ ഓതി രാത്രി കിടന്നു. ഉറക്കത്തില്‍ ഒരു സംഭവമുണ്ടായി. ഒരു വലിയ മതില്‍ക്കെട്ടിനു സമീപത്തു കൂടെ ഞാന്‍ നടന്നു പോകുകയായിരുന്നു. പിന്നാലെ ഒരാള്‍ കൂടിയിട്ടുണ്ട്. എന്നോട് വര്‍ത്തമാനങ്ങള്‍ ഒക്കെ പറയാന്‍ തുടങ്ങി. അയാളുടെ സമീപനത്തില്‍ പന്തികേട് തോന്നി. അങ്ങനെ നടന്നു ആ മതില്‍ കഴിഞ്ഞു തിരിയുന്ന ഇടത്ത് ഒരു കുഴി കണ്ടു. അന്നേരം, കുഴിയിലേക്ക് എന്നെ വലിച്ചിടാന്‍ അയാള്‍ ശ്രമിച്ചു. ശക്തമായ രീതിയില്‍ ആ വ്യക്തി അതിനു ശ്രമിക്കുകയും ഞാന്‍ പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ ഉണ്ട്, സി എം വലിയുല്ലാഹി വരുന്നു. അവിടുത്തെ കണ്ടതും അക്രമി ഓടി. എന്നോട് അവിടുന്ന് വായ തുറക്കാന്‍ പറഞ്ഞു. എന്തോ ഉള്ളില്‍ നിന്ന് എടുത്തുമാറ്റി.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പനി പൂര്‍ണമായി മാറി. സന്തോഷമായി. അല്ലാഹുവിനെ സ്തുതിച്ചു. അടുത്ത ദിവസം അവിടുത്തെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ താമരശ്ശേരി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞു. ഞാന്‍ ചെന്ന് കണ്ടപ്പോള്‍ തന്നെ അവര്‍ എന്നോട് ചോദിച്ചു: ‘ഞാന്‍ ഭയപ്പെടേണ്ട എന്നു പറഞ്ഞില്ലേ, പേടിക്കുകയേ വേണ്ട’ അന്നവിടെ സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളും ഉണ്ട്. ആ സംഭവം സുന്നത്ത് ജമാഅത്തിനായി പ്രസംഗിക്കാനും വാദപ്രതിവാദം നടത്താനും പോകാന്‍ വലിയ ആത്മവിശ്വാസം നല്‍കി.
നമ്മുടെ ജീവിതത്തിലെ ചെറിയ തെറ്റുകള്‍ പോലും അവിടുന്ന് മനസ്സിലാക്കുമായിരുന്നു. ചില ദിവസങ്ങളില്‍ ചെല്ലുമ്പോള്‍ പറയും: ‘നിങ്ങള്‍ ഇന്ന ദിവസം നടത്തിയ പ്രസംഗത്തില്‍ ആ സ്വഹാബിയെ പരാമര്‍ശിച്ചപ്പോള്‍ തര്‍ളിയത് ചൊല്ലാന്‍ മറന്നല്ലോ, വേഗം തൗബ ചെയ്യണം’. എന്നൊക്കെ പറയും. ഓര്‍ക്കുമ്പോള്‍, അവിടുന്ന് പറഞ്ഞത് ശരിയായിരുന്നു എന്ന് മനസ്സിലാവും. എത്രയോ അനുഭവങ്ങളുണ്ടങ്ങനെ.
കടം ഉണ്ടായിരുന്ന കാലത്ത്, പലപ്പോഴും സി എം വലിയുല്ലാഹിയോട് പറയുമായിരുന്നു. അവിടുന്ന് ദുആ ചെയ്തു തരുമായിരുന്നു. ഒരു ദിവസം ചെന്നപ്പോള്‍, അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് ഇത്ര രൂപ കടം ഉണ്ട്. അത് ഇന്ന ദിവസം വീടും. ഞാന്‍ വീട്ടില്‍ ചെന്ന് എല്ലാ രേഖകളും പരിശോധിച്ച് എനിക്ക് വ്യക്തിപരമായുള്ള കടക്കണക്ക് നോക്കി. അവിടുന്ന് പറഞ്ഞ കണക്കു കൃത്യമായിരുന്നു. പറഞ്ഞ ദിവസം തന്നെ കൊടുത്തുവീട്ടാന്‍ അല്ലാഹു വഴികള്‍ തുറന്നുതരികയും ചെയ്തു.

മര്‍കസിന്റെ ഓരോ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും അവിടുത്തെ കണ്ടു ദുആ ചെയ്യിപ്പിക്കുമായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ഥലം കണ്ടെത്താന്‍ വിഷമിച്ചു. പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും യോജിച്ച സ്ഥലം കിട്ടിയില്ല. അങ്ങനെ സി എം വലിയുല്ലാഹിയെ കണ്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ മടങ്ങി പോകുമ്പോള്‍ ഉചിതമായ സ്ഥലം കണ്ടെത്തുമെന്ന്. ആ തിരിച്ചുവരവിലാണ് കാരന്തൂരിലെ ഇപ്പോള്‍ മര്‍കസ് നില്‍ക്കുന്ന സ്ഥലത്ത്, വില്‍പ്പനക്ക് എന്ന ബോര്‍ഡ് കണ്ടതും ഉടമയുമായി സംസാരിച്ചു കച്ചവടത്തിന് ധാരണയായതും. പിന്നീട് പലപ്പോഴും ഈ സ്ഥലത്ത് അദ്ദേഹം വന്നിരുന്നു. ദൂരെയുള്ള സ്ഥലമൊക്കെ ചൂണ്ടി, അതൊക്കെ മര്‍കസിന്റേത് ആവും എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം വലുതായിരുന്നു. അവര്‍ പറഞ്ഞ ആ സ്ഥലം മുഴുവന്‍ ഇന്ന് മര്‍കസിന്റെ കീഴിലായി. ദീനിയായ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ വിധ പിന്തുണയും മഹാന്‍ തരും. ആ പ്രാര്‍ഥനകള്‍ വലിയ ആശ്വാസമായിരുന്നു. രാഷ്ട്രീയക്കാരുടെ ഭീഷണികളെയൊക്കെ അതിജീവിച്ചു എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ ആ ഉപദേശങ്ങള്‍ തന്ന കരുത്ത് വാക്കുകള്‍ക്കതീതമായിരുന്നു.

രാഷ്ട്രീയക്കാര്‍ ഇടപെട്ടു സമസ്തയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ സത്യത്തിനായി ഉറച്ചു നില്‍ക്കാന്‍ താജുല്‍ ഉലമക്കും എനിക്കും എല്ലാം ഏറ്റവും നന്നായി പ്രചോദനം തന്നത് അവരായിരുന്നു. പ്രതിസന്ധികളുടെ ആ നാളുകളില്‍ അവര്‍ തന്ന ആത്മവിശ്വാസവും മനക്കരുത്തും തെല്ലൊന്നുമല്ല സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയെ സഹായിച്ചത്.
വഫാത്തിന് ശേഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അഭയമാണ് ആ സാന്നിധ്യം. മര്‍കസ് സമ്മേളനം അടക്കം സുന്നത്ത് ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും മടവൂരില്‍ സിയാറത്ത് ചെയ്ത ശേഷമാണ് ആരംഭിക്കാറ്. മഹാനവറുകളുടെ കൂടെ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ. -        Sheikh Aboobacker Ahmed الشيخ أبوبكر أحمد

May 1, 2019

முயீனிய்யா மதரஸாவின் பட்டமளிப்பு விழா

அல்ஹம்துலில்லாஹ்

அல்லாஹ்வின் மாபெரும் கிருபையால்

ஜாமிஆ நாஸிருஸ்ஸுன்னா நடத்தும்

முயீனிய்யா மதரஸாவின்  பட்டமளிப்பு விழா

மிக சிறப்பாக நடைபெற்றது


பத்து மௌலவி  ஆலிம் முயீனிகள் பட்டம் பெற்றனர்

العلاقات العامة بجائزة دبي للقرآن تستعد للمسابقة الدولية ٢٣ في رمضان

ن الاستعدادات المكثفة لجائزة دبي الدولية للقرآن الكريم لانطلاقة المسابقة الدولية للقرآن الكريم في نسختها الثالثة والعشرين  والتي ستقام في الفترة من 2 – 12 رمضان 1440 ، عقدت وحدة العلاقات العامة بجائزة دبي الدولية للقرآن الكريم اجتماعا موسعاً مع مشرفي المجموعات والمتطوعين وذلك للوقوف على آخر الاستعدادات وجاهزية فرق العمل واستعراض الخطط التنفيذية للعمل خلال فترة المسابقة بحضور الدكتور سعيد عبدالله حارب نائب رئيس اللجنة المنظمة للجائزة  ونقل خالد المرزوقي نائب رئيس وحدة العلاقات العامة تحيات  المهندس سامي قرقاش رئيس وحدة العلاقات العامة للحضور واشادته بالدور الكبير والمجهودات المتميزة التى ظل يقدمها المتطوعون خلال الدورات السابقة  مما أسهم في تقدير العالم لهذه المسابقة لدقة تنظيمها واحترافية فرق عملها  وذكر خالد المرزوقي  أن العلاقات العامة استعدت للقيام بكامل واجبها فى استقبال ضيوف الدولة بالترحاب والحرص على سعادتهم وراحتهم خلال مدة الإقامة وانتهت وحدة العلاقات خلال الفترة الماضية من حجز الفنادق الخاصة بالمتسابقين ومرافقيهم ولجنة التحكيم وشكلت فرق عمل ليتم توزيعها في المواقع المختلفة كالسكن والمطار وقاعة المسابقة والمواصلات وغيرها  كما انتهت الوحدة من تجهيز الدروع التذكارية الخاصة بالمناسبة والدرع الخاصة التي تقدم للشخصية الإسلامية الفائزة بجائزة الدورة الثالثة والعشرين كما تم التنسيق مع اللجان الاخرى لإخراج حفل ختام الفعاليات بصورة متميزة وفي ختام الإجتماع جرى توزيع المهام على مشرفي المجموعات كل في مجال اختصاصه حيث تم تكليف عادل عبدالرحمن وعلى الأصلي بالإشراف على مهام الاستقبال بالمطار ومحمد إبراهيم وعثمان احمد المرزوقي بالإشراف على السكن والإعاشة وعادل الرميحي وجميل ربيع ثاني بالإشراف على المواصلات ومعاذ إبراهيم وعبدالعزيز التناك بالإشراف على غرفة العلميات وجاسم العوضي وعلى بن ظبوي بالإشراف على قاعة المسابقة كما تم تكليف زياد الزين بالامور الإدارية الخاصة بالعلاقات العامة .

കേന്ദ സഖാഫി ശൂറക്ക് നവ സാരഥികൾ

കാരന്തൂർ : സഖാഫീസ് സ്കോലോർസ് അസോസിയേഷൻ 
നവ സാരഥികളായി  ശാഫി സഖാഫി മുണ്ടമ്പ്ര (ചെയർമാൻ ), കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ (ജന :കൺവീനർ ),സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി സഖാഫി കടലുണ്ടി (ട്രഷറർ ).സി .പി ഉബൈദുല്ല സഖാഫി, ഹസൻ സഖാഫി തറയിട്ടാൽ,അബ്ദുൽ ഹകീം അസ്ഹരി (വൈസ് .ചെയർ ),അഡ്വ .ഇ.കെ.മുസ്തഫ സഖാഫി, അബ്ദുൽ ലത്തീഫ് സഖാഫി  , അക്ബർ ബാദുഷ സഖാഫി (ജോ.കൺ ) തുടങ്ങി മുപ്പത്തി മൂന്ന് അംഗ സമിതിയെ തിരഞ്ഞെടുത്തു .
സംസ്ഥാന കൗൺസിൽ സമാപന ചടങ്ങ് വെള്ളയൂർ അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ ഉൽഘടനം ചെയ്തു. തിരഞ്ഞെടുപ്പിന് ഡോ.അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകി.
 കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പുതിയ നേതൃത്വ പ്രഖ്യാപനം നടത്തി .കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി,ചിയ്യൂർ അബ്ദുൽ റഹ്‌മാൻ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. ഹസൻ സഖാഫി സ്വാഗതവും അക്ബർ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു 

മഅ്ദിൻ വിദ്യാർഥിക്ക് സ്‌പെയിനിൽ സ്‌കോളർഷിപ്പോടെ പഠനത്തിന് അവസരം


മലപ്പുറം: മഅ്ദിൻ വിദ്യാർഥി ഇസ്മാഈൽ ഊരകത്തിന് സ്‌കോളർഷിപ്പോടെ സ്‌പെയിനിലെ ഓട്ടോണമസ് യൂനിവേഴ്‌സിറ്റി ഓഫ് മാഡ്രിഡിൽ ഉപരിപഠനത്തിന് അവസരം ലഭിച്ചു. യൂറോപ്യൻ കമ്മീഷന്റെ എറാസ്മസ് സ്‌കോളർഷിപ്പോടെ പഠനാവസരം ലഭിച്ച രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് ഇസ്മാഈൽ. മഅ്ദിൻ മോഡൽ അക്കാദമിയിൽ നിന്നും എട്ട് വർഷത്തെ ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് പഠനവും മഅ്ദിൻ സ്പാനിഷ് അക്കാദമി, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് സ്പാനിഷ് ഭാഷാ പഠനവും പൂർത്തിയാക്കിയ ശേഷം ഡെൽഹിയിലെ ജവഹർലാൽ യൂനിവേഴ്‌സിറ്റിയിൽ സ്പാനിഷ് സാഹിത്യത്തിൽ ബിരുദ പഠനം നടത്തുകയാണ്. സ്പാനിഷ് ഭാഷയിൽ ഉപരി പഠനം നടത്തുന്നതിനാണ് യൂറോപ്യൻ കമ്മീഷൻ പൂർണ ചിലവുകൾ വഹിക്കുന്ന എരാസ്മസ് സ്‌കോളർഷിപ്പോടെ സ്‌പെയിനിലെ മാഡ്രിഡ് സർവകലാശാലയിൽ അവസരം ലഭിച്ചത്്.
വിദേശ ഭാഷാ പഠനത്തിനുള്ള മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രോത്സാഹനവും  മഅ്ദിൻ സ്പാനിഷ് അക്കാദമി ഡയറക്ടർ ഡോ. ഹാമിദ് ഹുസൈനിന്റെ മാർഗനിർദേശവുമാണ് സ്പാനിഷ് ഭാഷ പഠിക്കാൻ പ്രചോദനമായതെന്ന് ഇസ്മാഈൽ പറഞ്ഞു. ഊരകം അഞ്ചുപറമ്പ് അബ്ദുല്ല- നഫീസ ദമ്പതികളുടെ മകനാണ്.

Feb 13, 2019

പൊട്ടിത്തകർന്ന മനസ്സുകൾ , വൈറലായ വീഡിയോ


May 2, 2018

ഖത്‍മുൽ ബുഖാരിയും സമ്പൂർണ്ണ സഖാഫി സംഗമവും

കോഴിക്കോട്: ഖത്‍മുൽ ബുഖാരി സംഗമവും സമ്പൂർണ്ണ സഖാഫി സംഗമവും മെയ് 3 വ്യാഴം രാവിലെ 9 മണി മുതൽ മർകസിൽ നടക്കും.  ഇമാം ബുഖാരിയുടെ വിഖ്യാത ഹദീസ് ഗ്രന്ഥമായ ബുഖാരിയുടെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ദർസിന്റെ വാർഷിക സമാപനമായാണ് ഖത്‍മുൽ ബുഖാരി സംഘടിപ്പിക്കുന്നത്.  പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും ചടങ്ങിൽ സംബന്ധിക്കും.
  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്പൂർണ്ണ  സഖാഫി സംഗമത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറയുടെ  അധ്യക്ഷതയിൽ സി മുഹമ്മദ് ഫൈസി ഉദ്ഘടനം ചെയ്യും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി ക്ലാസ്സെടുക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇസ്സുദ്ധീൻ സഖാഫി കൊല്ലം, സുലൈമാൻ സഖാഫി മാളിയേക്കൽ, തറയിട്ടാൽ ഹസൻ സഖാഫി എന്നിവർ പ്രസംഗിക്കും. സഖാഫി ശൂറയിൽ രജിസ്റ്റർ ചെയ്‍ത സഖാഫികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണത്തന്റെ ആദ്യഘട്ടവും പരിപാടിയിൽ നടക്കും.
ഉച്ചക്ക് ശേഷം രണ്ടു മണിക്ക് നടക്കുന്ന ഖത്‍മുൽ ബുഖാരിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെ പ്രശസ്തരായ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,  പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പി.എസ്.കെ തങ്ങൾ തലപ്പാറ,സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ,വി.പി.എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, വി.പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്‌ലിയാർ, കെ.എം മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും. അന്നേദിവസം  രാവിലെ 8 മണിക്ക് സഖാഫി ശൂറ നേതൃയോഗവും  രാത്രി ഏഴിന് അഹ്ദലിയ്യ ദിക്ർ ഹൽഖയും മഹ്‌ളറ്ത്തുൽ ബദ്‌രിയ്യയും നടക്കും.
ഇത് സംബന്ധമായി മർകസ് കോൺഫറൻസ് ഹാളിൽ  നടന്ന യോഗം കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. ലത്തീഫ് സഖാഫി പെരുമുഖം, സിപി  ഉബൈദുല്ല സഖാഫി, ഹംസ സഖാഫി സീഫോർത്ത് തുടങ്ങിയവർ പ്രസംഗിച്ചു.