പ്രിയരേ ഐ. സി.എഫ്. നാഷണല്‍ പെയിന്റ് യൂണിറ്റിന്റെ ( ഷാര്‍ജ) വൈസ് പ്രസിഡന്റും ആര്‍. എസ്. സി. സജീവ പ്രവര്‍ത്തകനുമായ കുട്ടീക്ക എന്ന അഹമദ് കുട്ടി ഇന്ന് ഉച്ചക്ക് നമ്മോടു വിട പറഞ്ഞു. മൂന്നു മാസമായി നാട്ടില്‍ ചികിത്സയിലായിരുന്നു. ഷാര്‍ജയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എന്നും മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക മരണം നികത്താന്‍ കഴിയാത്ത വിടവാണ്. അല്ലാഹു അദ്ദേഹത്തിന്റെ ആഖിരം വെളിച്ചമാക്കട്ടെ. ആമീന്‍. അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്‍ത്ഥി ക്കാനും ഐ. സി. എഫ്.-ആര്‍.എസ്. സി. നേതാക്കള്‍ അറിയിച്ചു. (ആരങ്കിലും മരണപെട്ടാല്‍ അവര്‍ക്ക് വേണ്ടി ദിക്കര്‍ ചൊല്ലാനും ദുആ ചൊല്ലുവാനും ഓടിനടന്നു മറ്റുള്ളവരോട് പറയുവാനും ചൊല്ലുവാനും എപ്പോളും ശ്രദ്ധിച്ചിരുന്നു അദ്ദേഹം.ഞാനും നിങ്ങളും മരണപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കോടിക്കണക്കിനു ദിക്കരുകള്‍ ചൊല്ലാന്‍ നമ്മുടെ കര്‍മ ധീരരായ പ്രവര്‍ത്തകര്‍ എന്നും ഉണ്ടാവും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു)
Subscribe to:
Post Comments (Atom)



No comments:
Write comments