Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 7, 2011

പ്രവാസി സ്വന്തംദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച്‌ , കുടുംബത്തിന്റെസന്തോഷത്തിനു വേണ്ടി അവന്‍ വെറുതെ ചിരിക്കുന്നു

ബെഡില്‍ എന്തോ ആലോചിച്ചു കിടന്നിരുന്ന ജലീല്‍ കൂട്ടുകാരന്‍ തൊട്ടുവിളിച്ചപോഴാണ് തിരിഞ്ഞു നോക്കിയത് .."ജലീലെ നിന്റെ ഭാര്യയുടെ ഫോണ്‍ " എന്നും പറഞ്ഞു ഫോണ്‍ ജലീലിന്റെകയ്യിലേക്ക് കൊടുത്തു .. കിടപ്പില്‍ നിന്നും യെഴുന്നെല്‍ക്കാതെ തന്നെജലീല്‍ തന്റെ പ്രിയയോടു സലാം പറഞ്ഞു ... എന്തുണ്ട് മാളു വിശേഷം ...?ഭാര്യാ: ഇക്ക എന്താ രണ്ടു ദിവസായി വിളിക്കാതിരുന്നെ..? ഞാന്‍ ഇപ്പൊവിളിക്കും വിളിക്കും എന്ന് വിചാരിച്ചു കാത്തിരിന്നു, വിളിക്കാതായപ്പോള്‍തിരിച്ചു വിളിച്ചതാ .. എന്താ ഇക്കാ വിളിക്കാഞ്ഞേ ..? ജലീല്‍ ചെറുതായൊന്നുചിരിച്ചു കൊണ്ട് : എന്റെ മാളൂ ജോലി ഇപ്പോള്‍ കൂടുതലാ രണ്ടു ആഴ്ചപിടിക്കും ഒന്ന് ഫ്രീ ആകാന്‍ .. എന്നിട്ട് ഞാന്‍ മാളുവിനോട് ഒരു പാട്നേരം സംസാരിക്കാം എന്ന് വിചാരിച്ചു അതാ വൈകിയേ . ഇന്നെന്താ മാളുവും മോനുംകഴിച്ചേ ..? മാളു .. ഇക്ക ഇന്ന് ഞങ്ങള്‍ ബിരിയാണി വെച്ചു.. മോന്ക്ക്ബിരിയാണി വേണമെന്ന് പറഞ്ഞു .. ഞാന്‍ കഴിക്കുമ്പോ ഇക്കയെ ഓര്‍മ്മ വന്നു ..എന്റെ ഇക്ക ഒന്ന് അടുതുണ്ടായെങ്ങില്‍ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു എന്നാഇക്കാ നാട്ടില്‍ ഒന്ന് കൂടുക..? ഇക്കാക്ക് ആ ജോലി നിര്‍ത്തി പോന്നൂടെ ..?നമുക്ക് ജീവിക്കാന്‍ ഇവിടെ എന്തെങ്ങിലും ഒരു ജോലിയൊക്കെ കിട്ടും .....ജലീല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു എന്റെ മാളു ഞങള്‍ ഇന്നലെയും ബിരിയാണിവെച്ച് കഴിച്ചു നീ യും മോനും നല്ലോണം കഴിക്കണം പിന്നെ അടുത്ത് തന്നെഞാന്‍ വരുന്നുണ്ട് എന്റെ മാളുവിനെയും മോനെയും ഒക്കെ കാണുവാന്‍ ..ഇടയ്ക്കു കയറി മാളു : ഇക്കാക്ക്‌ എന്താ ഒരു വല്ലായ്മ്മ പോലെ .. ജലീല്‍എന്താ മാളു .. ? ഇക്കാക്ക്‌ എന്തോ പറ്റിയത് പോലെ ഒരു തോന്നല്‍ ... ജലീല്‍ചിരിച്ചു കൊണ്ട് പറഞ്ഞു മാളു എന്താണ് ഇങ്ങനെ .. എനിക്കൊന്നും ഇല്ല ..ജോലി കഴിഞ്ഞു വന്നതെയുള്ളു അതിന്റെ ക്ഷീണമായിരിക്കും അല്ലാതെ ഒന്നുമില്ലാ. മാളു വിനെ ചിരിപ്പിക്കാന്‍ പാട് പെട്ടു ജലീല്‍ .. ഒരു പാട് നേരത്തെസംസാരത്തിന് ശേഷം ഫോണ്‍ കട്ട്‌ ചെയ്തു .....തിരിഞ്ഞു നോക്കിയപ്പോള്‍ സുഹുര്‍ത്ത് ,, "എന്തിനാ ജലീലെ നീ ഭാര്യയോടുകള്ളം പറഞ്ഞെ .. സത്യം പറയാമായിരുന്നില്ലെടാ "... ജലീല്‍ തന്റെകണ്ണുനീര്‍ തുടക്കാന്‍ പ്ലാസ്റ്റെര്‍ ഇട്ട കൈ കൊണ്ട് വെറുതെ ശ്രമിച്ചു ..അനക്കാന്‍ കഴിയാത്ത പ്ലാസ്റ്റെര്‍ ഇട്ട കാലിലേക്ക് നോക്കി കൊച്ചുകുട്ടിയെ പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു .. "എന്തിനാട ഞാന്‍ അവരെവിഷമിപ്പിക്കുന്നത് .. അവര്‍ സന്തോഷിക്കട്ടെ .. എനിക്കു ആക്സിടെന്റ്റ്പറ്റിയ വിവരം അവരറിഞ്ഞാല്‍ .. അവരും വിഷമിക്കും ..ഇതിന്റെ വേദനയെക്കാള്‍വലുതാണ്‌ എന്റെ കുടുംബം വിഷമിക്കുന്നത് , അത് കൊണ്ട് മാത്രമാണ് എല്ലാംഎല്ലാം ..... ബാക്കി മുഴുമിപ്പിക്കാതെ ജലീല്‍ പൊട്ടി കരഞ്ഞു .. എന്താണ്പറയേണ്ടത് എന്നറിയാതെ ജലീലിനെ കെട്ടി പിടിച്ചു കൊണ്ട് സുഹുര്തും അറിയാതെകരഞ്ഞു പോയി ..... (സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ സ്വന്തംദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച്‌ , കുടുംബത്തിന്റെസന്തോഷത്തിനു വേണ്ടി അവന്‍ വെറുതെ ചിരിക്കുന്നു .. അവന്റെ വിഷമങ്ങള്‍ .വേദനകള്‍ മറച്ചു വെക്കുന്നു .. ഒരു പ്രവാസിയുടെ വിഷമങ്ങള്‍മനസ്സിലാക്കാന്‍ മറ്റൊരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല,അവന്റെ കുടുംബങ്ങലേക്കാലും , സ്വന്തം ഭാര്യയെക്കാലും)

2 comments:
Write comments