മഴയുടെ ഫോട്ടോ മഴ നനഞ്ഞ്
എടുത്താല്‍ എങ്ങനെയിരിക്കും? അതിന് പറ്റിയ കാമറയാണ് പ്രശ്നമെങ്കില്‍ ഒരു
വഴി ഇവിടെയുണ്ട്. ‘നികോണ്‍ കൂള്‍പിക്സ് എ.ഡബ്ള്യു 110’ ആണ് പോംവഴിയുമായി
ഫ്ളാഷ് മിന്നിച്ച് നില്‍ക്കുന്നത്. വെള്ളത്തില്‍ 18 മീറ്റര്‍ ആഴത്തില്‍
മുങ്ങിക്കിടന്നാലും ഈ ചിത്രമെഴുത്ത് തമ്പുരാന് ഒന്നും സംഭവിക്കില്ല. -10
ഡിഗ്രി സെല്‍ഷ്യസിലും നന്നായി പ്രവര്‍ത്തിക്കും. പൊടിയും ഏശില്ല. രണ്ട്
മീറ്റര്‍ ദൂരെനിന്ന് വീണാലും ആഘാതവും ഏല്‍ക്കില്ല. കുറഞ്ഞ പ്രകാശത്തിലും
മികവുള്ള ചിത്രമെടുക്കാന്‍ തുണയേകും.
അള്‍ട്ടിമീറ്റര്‍ (range 300m to 4,500m), ഹൈഡ്രോ ബാരോമീറ്റര്‍,
കോമ്പസ്, ജി.പി.എസ് എന്നിവ അടക്കംചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണുമായും
ടാബ്ലറ്റുമായും കണക്ടഡ് ആയിരിക്കാനും ചിത്രങ്ങള്‍ അയക്കാനും വൈ ഫൈയുമുണ്ട്.
ഫുള്‍ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന 16 മെഗാപിക്സല്‍ CMOS
(കോംപ്ളിമെന്‍ററി മെറ്റല്‍ ഓക്സൈഡ് സെമി കണ്ടക്ടര്‍) സെന്‍സറാണ്. 5X
ഒപ്റ്റിക്കല്‍ സൂം (28-140mm), 125-3200 ഐ.എസ്.ഒ റേഞ്ച്, കുലുങ്ങിയാലും
കൃത്യതയുള്ള ചിത്രം ലഭിക്കാന്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഓടുന്ന
വസ്തുക്കളുടെ സുവ്യക്ത ചിത്രത്തിന് മിനിട്ടില്‍ എട്ട് ഫ്രെയിമുകള്‍
എടുക്കാവുന്ന സംവിധാനം, വെള്ളത്തിനടിയിലും വ്യക്തത ലഭിക്കാന്‍ ആന്‍റി
റിഫ്ളക്ടീവ് കോട്ടിങ്ങുള്ള മൂന്ന് ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ളേ എന്നിവയാണ്
പ്രത്യേകതകള്‍. മിനിട്ടില്‍ 30 ഫ്രെയിം വെച്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ വീഡിയോ
എടുക്കാനും കേമനാണ്. വില: 16,950 രൂപ.
No comments:
Write comments