Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 24, 2013

സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് മടവൂരില്‍ ഉജ്ജ്വല സമാപനം

  















മടവൂര്‍ : മത സാമൂഹിക രംഗത്ത് സേവനം തുടരുന്ന മടവൂര്‍ സി എം സെന്ററിന്റെ ദിക്‌റ് ദുആ വാര്‍ഷിക സമ്മേളനം സമാപിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ അധ്യക്ഷതയില്‍ ശൈഖ് അഹ്മദ് സുലൈമാന്‍ അല്‍മിസ്‌രി ഉദ്ഘാടനം നിര്‍വഹിച്ചു. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി എം ഇബ്‌റാഹീം, ഹംസക്കോയ ജസരി അമീനി ദ്വീപ്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, അബൂബക്കര്‍ സഖാഫി പന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 വൈകീട്ട് ഏഴിന് നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ ബുര്‍ദ, സി എം മൗലിദ്, സ്വലാത്ത്, ദിക്‌റ് മജ്‌ലിസ് തുടങ്ങിയ പരിപാടികളും നടന്നു. മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, ജമലുല്ലൈലി തങ്ങള്‍ കാസര്‍കോട്, കുഞ്ഞി സീതി കോയ തങ്ങള്‍, കുഞ്ഞു മോന്‍ തങ്ങള്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, യു കെ മുഹമ്മദലി മുസ്‌ലിയാര്‍, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, അബുദുശുകൂര്‍ സഖാഫി, ശാഫി സഖാഫി, മുസ്ത്വഫ സഖാഫി മരഞ്ചാട്ടി സംബന്ധിച്ചു.

മടവൂര്‍: സി എം വലിയുല്ലാഹിയുടെ 23-ാം ആണ്ട് നേര്‍ച്ച സി എം സെന്റര്‍ മടവൂര്‍ ശരീഫില്‍ ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന ദിക്ര്‍ ദുആ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.സമ്മേളനം അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാകും. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി ഉള്ളാളിന്റെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.ബുര്‍ദ, സി എം മൗലിദ്, സ്വലാത്ത്-ദിക്‌റ് മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയേകും. മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, ജമലുല്ലൈലി തങ്ങള്‍ കാസര്‍കോട്, ഹബീബ് കോയ തങ്ങള്‍, തലപ്പാറ പി എസ് എ തങ്ങള്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, യു കെ മുഹമ്മദലി മുസ്‌ലിയാര്‍, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സി എം ഇബ്‌റാഹീം തുടങ്ങിയവര്‍ സംബന്ധിക്കും.ഇന്നലെ നടന്ന കുടുംബസംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തി. ജില്ലാ മുതഅല്ലിം പ്രതിനിധി സമ്മേളനത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന പരിപാടിയില്‍ ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ഥനയും നസീഹത്തും നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് അസ്മാഉല്‍ ബദ്ര്‍ പ്രാര്‍ഥനക്ക് എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍ നേത്യത്വം നല്‍കി.

No comments:
Write comments