Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 20, 2013

ഓണപ്പറമ്പ് അക്രമം: വിഘടിതര്‍ക്ക് താക്കീതായി പ്രതിഷേധ റാലി



തളിപ്പറമ്പ്: സുന്നി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഫാസിസത്തിന്റെ മുഖംമുടി അണിയുന്ന വിഘടിതര്‍ക്ക് താക്കീതായി തളിപ്പറമ്പില്‍ സുന്നിപ്പടണിയുടെ പ്രതിഷേധമിരമ്പി. കഴിഞ്ഞ ദിവസം കൊട്ടില ഓണപ്പറമ്പില്‍ സുന്നി മദ്‌റസയും പള്ളിയും തകര്‍ക്കുകയും സുന്നി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത വിഘടിതരുടെ കുത്സിത നീക്കത്തിനെതിരെയാണ് ഇന്നലെ വൈകിട്ട് തളിപ്പറമ്പില്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അക്രമങ്ങള്‍കൊണ്ടും ഭീഷണികൊണ്ടും തകര്‍ക്കാനാവുന്നതല്ല സുന്നി പ്രസ്ഥാനമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. സുന്നി നേതാക്കളോടുള്ള അരിശം തീര്‍ക്കാന്‍ പള്ളിക്കും മദ്‌റസക്കും നേരെ ഫാസിസ്റ്റ് രീതി പ്രയോഗിക്കുന്ന വിഘടിത വിഭാഗത്തെ സമൂഹം കരുതിയിരിക്കണമെന്നും നാട്ടിലെ സമാധാന സ്ഥാപനങ്ങളായ പള്ളികളും മദ്‌റസയും തച്ചുതകര്‍ക്കുന്ന വിഘടിതര്‍ക്ക് സമൂഹം മാപ്പ് തരില്ലെന്നും റാലിയില്‍ മുഴങ്ങിക്കേട്ടു. ഇന്നലെ അസ്വര്‍ നിസ്‌കാരത്തിന് ശേഷം എസ് വൈ എസ് മേഖലാ സെന്ററില്‍ നിന്ന് ആരംഭിച്ച റാലി കാക്കത്തോട് ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് റോഡ്, മെയിന്‍ റോഡ് വഴി ഹൈവെയില്‍ സമാപിച്ചു. ആയിരത്തോളം വരുന്ന സുന്നി പ്രവര്‍ത്തകര്‍ അണിചേര്‍ന്ന റാലിക്ക് സുന്നി നേതാക്കളായ അബ്ദുല്ലത്തീഫ് സഅദി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അലിക്കുഞ്ഞി, അശ്‌റഫ് സഖാഫി കടവത്തൂര്‍, കാനങ്ങാട് മുഹമ്മദ് മുസ്‌ലിയാര്‍, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, കെ വി സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഹൈവേ ടാക്‌സി സ്റ്റാന്‍ഡില്‍ നടന്ന പൊതുയോഗത്തില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ലാ പ്രസിഡന്റ് പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി പാപ്പിനിശ്ശേരി, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ പി കെ അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് സഖാഫി ചൊക്ലി, ജനറല്‍ സെക്രട്ടറി അശ്‌റഫ് സ ഖാഫി കടവത്തൂര്‍, എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, ജനറല്‍ സെക്രട്ടറി കെ വി സമീര്‍, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, സി പി അബ്ദുറഊഫ് മുസ്‌ലിയാര്‍, മഹ്മൂദ് സഖാഫി, ബശീര്‍ നദ്‌വി കൊട്ടില, വി കെ അസ്സൈ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുസമദ് അമാനി പട്ടുവം സ്വാഗതവും ബി എ അലി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
==================================================
മതസ്ഥാപനങ്ങള്‍ക്കു നേരെയുള്ള നീക്കം തെറ്റായ സന്ദേശം നല്‍കും: പട്ടുവം
തളിപ്പറമ്പ്: നാട്ടില്‍ സമാധാനവും ആത്മീയതയും പ്രദാനം ചെയ്യുന്ന പള്ളികള്‍ക്കും മദ്‌റസകള്‍ക്കും നേരെ ഏതു നീക്കവും സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഓണപ്പറമ്പില്‍ സുന്നി പള്ളിക്കും മദ്‌റസക്കും നേരെ വിഘിടിതര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ല എസ് വൈ എസ് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഘടിത വിഭാഗത്തിന്റെ അവിവേകമുള്ള പെരുമാറ്റം സമുദായത്തിന് ദേഷമാണ്. സുന്നികള്‍ മതസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ അവ തകര്‍ക്കാന്‍ മാത്രം കച്ചകെട്ടിയിറങ്ങിയ വിഘടിതര്‍ക്ക് സമൂഹം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
====================================================
അക്രമികള്‍ക്കെതിരെ മനസാക്ഷി ഉയരണം: ലത്തീഫ് സഅദി
തളിപ്പറമ്പ്: മതസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അക്രമത്തില്‍ സമൂഹ മനസാക്ഷി ഉയരണമെന്നും അക്രമികളെ ഒറ്റപ്പെടുത്താന്‍ ജാഗ്രത പാലിക്കണമെന്നും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി പറഞ്ഞു. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നിരവധി പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇട്ടാവട്ടത്തില്‍ മാത്രം ജീവിക്കുന്ന വിഘടിതര്‍ ലോകം ചുറ്റിക്കറങ്ങി കാന്തപുരം സമൂഹത്തിന് ചെയ്ത സേവനപ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തയാറാകണം. ഓണപ്പറമ്പ് അക്രമത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടു ണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന നേതാക്കളുടെ പ്രാസ്താവന ആത്മാര്‍ഥമാകണമെങ്കില്‍ അത്തരക്കരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് സഅദി കൂട്ടിച്ചേര്‍ത്തു
പ്രതിഷേധ പ്രകടനം നടത്തി
 
ചക്കരക്കല്‍: തളിപ്പറമ്പ് കൊട്ടില ഓണപ്പറമ്പില്‍ എസ് കെ എസ് എസ് എഫ് ഗുണ്ടകള്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് എസ് വൈ എസ് ചക്കരക്കല്‍ സോണ്‍ എസ് എസ് എഫ് ചക്കരക്കല്‍ സെക്ടര്‍ കമ്മിറ്റിയും പ്രതിഷേധ പ്രകടനം നടത്തി. സലാംഹാജി കളത്തില്‍, സിറാജ് ഇരിവേരി, അശ്‌റഫ് ചെമ്പിലോട്, അമീര്‍ മുതുകുറ്റി, റിയാസ് ഇരിവേരി നേതൃത്വം നല്‍കി.
==================================
പരിയാരം: ഓണപറമ്പില്‍ പള്ളിക്കും മദ്‌റസക്കും നേരെ നടന്ന അക്രമത്തില്‍ എസ് എസ് എഫ് ഇരിട്ടി ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. വര്‍ഗീയ വാദികളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ അഴിഞ്ഞാടിയ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാര്‍ക്ക് അഭയം നല്‍കുന്നതില്‍ നിന്നും രാഷ്ട്രീയ നേതൃത്വം പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ലത്തീഫ് സഅദി മണ്ണൂര്‍ അധ്യക്ഷനായി. എം കെ ഷുഹൈബ്, ഷാജഹാന്‍ മിസ്ബാഹി, ഷംസുദ്ധീന്‍ അസ്ഹരി, സലീം അമാനി, റഫീക്ക് നിസാമി പ്രസംഗിച്ചു.
==================================
മയ്യില്‍: ഓണപ്പറമ്പ് അക്രമത്തില്‍ എസ് വൈ എസ് പാലത്തുങ്കര സോണ്‍ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ എം അബ്ദുല്ലക്കുട്ടി ബാഖവി, ടി സി അബ്ദുറസാഖ്, മുഹമ്മദ്കുഞ്ഞി മൗലവി, പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അംജദ് മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഹാജി പ്രസംഗിച്ചു.

No comments:
Write comments