ചെമ്മാട് ●എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് 2016 സെപ്തംബര്‍ 1 മുതല്‍ 4 വരെ തിരൂരങ്ങാടിയില്‍ വെച്ച് നടക്കും. 23-മത് ജില്ലാ സാഹിത്യോത്സവിന്റെ പ്രഖ്യാപന സമ്മേളനം തിരുരങ്ങാടി ചന്തപ്പടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്നു. 1993ല്‍ തുടക്കം കുറിച്ച ജില്ലാ സാഹിത്യോത്സവിന് മൂന്നാം തവണയാണ് തിരൂരങ്ങാടി ഡിവിഷന്‍ ആതിഥ്യമരുളുന്നത്. 1997ല്‍ മൂന്നിയൂരും 2003ല്‍ തിരൂരങ്ങാടിയും ജില്ലാ സാഹിത്യോത്സവിന് വേദിയായിട്ടുണ്ട്. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തല സാഹിത്യോത്സവുകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൂര്‍ത്തിയാകും. രണ്ടായിരം ബ്ലോക്ക് തല മത്സരങ്ങളും 612 യൂണിറ്റ്, 71 സെക്ടര്‍ തല മത്സരങ്ങളും പൂര്‍ത്തിയാക്കി ഡിവിഷന്‍ തല മത്സരങ്ങള്‍ നടക്കും. ജില്ലയിലെ 8 ഡിവിഷനുകളില്‍ നിന്നുമായി 1500 പ്രതിഭകളാണ് തിരൂരങ്ങാടിയില്‍ മാറ്റുരക്കുക. സാഹിത്യോത്സവിനോടനുബന്ധിച്ച് സാംസ്‌കാരിക സാഹിത്യ രംഗത്തെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ നടക്കും. പ്രഖ്യാപനം വിപ്ലവ, സമര പോരാട്ട നായകരുടെ സവിധത്തില്‍ നിന്ന് ആശീര്‍വാദത്തോടെയാണ് നടന്നത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ പേനയും നാവും ചലിപ്പിച്ച മമ്പുറം തങ്ങളുടെ മഖാം, കാവ്യ ലോകത്തെ പണ്ഡിതനായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ മഖാം, സൂഫിയും കവിയുമായ കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖാം, പ്രബോധകനും സംഘാടകനുമായ കുഞ്ഞിമോന്‍ ഫൈസി മഖാം എന്നിവിടങ്ങളില്‍ സിയാറത്ത് നടത്തി. തിരൂരങ്ങാടിയില്‍ നടന്ന പ്രഖ്യാപന റാലിക്ക് ഡിവിഷന്‍ നേതാക്കളായ അബ്ദുള്ള സഖാഫി, സ്വാദിഖലി ബുഖാരി, സിറാജുദ്ധീന്‍ കൊളപ്പുറം, സഈദ് സക്കരിയ്യ, നൗഫല്‍ കൊടിഞ്ഞി, മന്‍സൂര്‍ വെന്നിയൂര്‍, ഇര്‍ഷാദ് തിരൂരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി. സാഹിത്യോത്സവ് പ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍.എം കുഞ്ഞിമുഹമ്മദ് ഹാജി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാഹിത്യോത്സവ് കണ്‍വീനര്‍ എം.കെ മുഹമ്മദ് സഫ്‌വാന്‍ പദ്ധതി അവതരിപ്പിച്ചു. മമ്പുറം അബ്ദു ലത്തീഫ് സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. എന്‍.എം സിദ്ധീഖ് ഹാജി, മനരിക്കല്‍ അബ്ദുറഹിമാന്‍ ഹാജി, വി.ടി ഹമീദ് ഹാജി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, കെ,വി ഫഖ്‌റുദ്ധീന്‍ സഖാഫി, സി.കെ മുഹമ്മദ് ഫാറൂഖ്, കബീര്‍ നന്നമ്പ്ര, എന്‍.എം സൈനുദ്ധീന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ കരീം തെയ്യാല, മുഹമ്മദ് ബാവ മുസ്‌ലിയാര്‍, കോമുട്ടി ഹാജി കൊടിഞ്ഞി, ഹംസ ഹാജി ഞാറക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് ഡിവിഷന്‍ സെക്രട്ടറി കെ.പി വഹാബ് തങ്ങള്‍ സ്വാഗതവും എസ്.വൈ.എസ് സോണ്‍ ട്രഷറര്‍ മുജീബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Jul 9, 2016
എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യാത്സവ് 2016 സെപ്തംബര്‍ 1-4 തിയ്യതികളില്‍ തിരൂരങ്ങാടിയില്‍

Subscribe to:
Post Comments (Atom)
No comments:
Write comments