ആയിരം മാസത്തെ പുണ്യം നേടി തരുന്ന ദിവസങ്ങളും കഴിഞ്ഞു ഇനി മാനത്തു അമ്പിളി കീറിനെ പ്രതീക്ഷിചിരിക്കുന്നു ഈദുൽ ഫിത്ർ ആഘോഷിക്കാൻ ..ഈദ് ആത്‌മ ശുദ്ധി നടത്തിയ മാസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ വേണ്ടി അല്ലാഹു നമുക്ക് കനിഞ്ഞു അരുളിയ പുണ്ണ്യ ദിവസമാണ്. അതിനെ അവൻ ഇഷ്ടപ്പെടാത്ത രീതിയിൽ ഉപയോഗിക്കുന്നത് അല്ലാഹുവിന്റെ കോപത്തിനു ഇടയാക്കും .തക്ബീർ മുഴക്കിയാണ് ഈദിനെ സ്വീകരിക്കേണ്ടത്. മഹാന്മാരുടെ പാഥയിലായി ഈദിന്റെ നല്ല നാളിനെ വിനിയോഗിക്കുന്നവർ വിജയികളാണ്. പ്രവാസ ലോകത്തു കടുത്ത ചൂടിൽ പകലന്തിയോളം വൃതമനുഷ്ട്ടിച്ചു പാതിരാവിൽ നാഥന്റെ മുമ്പിൽ സുജൂദിലായി കിടന്ന സുകൃതങ്ങൾ ചെയ്ത് സമ്പാദിച്ച പുണ്ണ്യം ഒറ്റ ദിവസം ഗാനമേളയിലും റിയാലിറ്റി ഷോ യിലുമായി കൊണ്ടു കളഞ്ഞു കുളിക്കുന്നത് വ്യാപകമാകുകയാണ്. അല്ലാഹുവിനു ഇഷ്ടമില്ലാത്ത വിഷയത്തിൽ സമയം ചിലവഴിക്കുന്ന സമയം ഒരു വേള നമ്മുടെ മരണം എത്തിയാൽ നാം ഏറ്റവും മോശപ്പെട്ടവനായി മാറും.ഈദിന്റെ പൊന്നമ്പിളി വാനിൽ തെളിഞ്ഞാൽ ഉടൻ ചെയ്യേണ്ടത് ഫിത്ർ സകാത്ത് കൊടുത്തു വീട്ടണം. റംസാനിൽ അനുഷ്ടിച്ച നോമ്പിൽ വന്ന അപാകതകൾ പരിഹരിക്കാൻ അതു കാരണമാകും.
സാധുക്കളുടെ അവകാശമാണത് .സകാത്തിന്റെ ഏഴു അവകാശികൾക്ക് തന്നെയാണ് അതു കൊടുക്കേണ്ടത് . സാദാരണയിൽ ഫിത്ർ സകാത് അരി വിതരണമാണ് . അതിനു ഈ പ്രവാസ ലോകത്തും അവകാശികൾ ഏറെയാണ്. ഈദ് ദിനത്തിൽ പാവപ്പെട്ടവർ ഒരിക്കലും പട്ടിണി കിടക്കരുത്. നല്ല ഡ്രസ്സ് ധരിച്ചു സുഗന്ധം ഉപയോഗിച്ചു നേരത്തെ തന്നെ പള്ളിയിലെത്തി ഇഅതികാഫിന്റെ നിയ്യത്തോടെ തക്ബീർ മുഴക്കി കൊണ്ടിരിക്കുകയും പെരുനാൾ നിസ്കാര ശേഷം ഈദ് ആശംസ കൈമാറണം പ്രവാസികളായ നാം നമ്മുടെ നാട്ടിലുള്ളവർക്ക് സന്തോ
ഷത്തോടെ ഫോൺ ചെയ്‌തും മറ്റും കുടുമ്പ ബന്ധം ഊട്ടിയുറപ്പിക്കണം. പലരും ഈദ് ഭക്ഷണം കഴിഞ്ഞാൽ ഉറങ്ങും അതു അസർ നിസ്കാരം വരെ നീളും. ളുഹ്റ് നിസ്കാരം ഖളാആയി പോകും അതു ശ്രദ്ദിക്കുക,ളുഹ്‌റിന്റെ ശേഷം വിശ്രമായാൽ കുറച്ചു സമയം കിട്ടും ക്ഷീണവും അതു കാരണം മാറും. സുകൃതങ്ങൾ ചെയ്ത് ചെയ്തു ഈ വർഷത്തെ ഈദുൽ ഫിത്വറിനെ ധന്യമാക്കുവാനും ശേഷിക്കുന്ന കാലം നല്ലതു ചെയ്ത് റബ്ബിന്റെ പ്രീതി നേടാൻ നാഥൻ അനുഗ്രഹിക്കട്ടെ ..ആമീൻ
No comments:
Write comments