Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Oct 18, 2008

എസ്‌ വൈ എസ്‌ തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍

അബുദാബി: എസ്‌ വൈ എസ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വുപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നവംബര്‍ ഏഴിനു നടക്കും. വിവിധ മേഖലകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക്‌ കണ്‍വെന്‍ഷന്‍ രൂപം നല്‍കും. പി എസ്‌ കെ മൊയ്‌തുബാഖവി, കെ കെ എം സഅദി ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിന്‌ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. വിവരങ്ങള്‍ക്ക്‌ 050 8374919 നമ്പരില്‍ ബന്ധപ്പെടണം. യോഗത്തില്‍ കല്ലൂര്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സഖാഫി ചേലക്കര, അഹ്‌മദ്‌ മാസ്റ്റര്‍, എസ്‌ എം കടവല്ലൂര്‍, ശംസുദ്ദീന്‍ ഹാജി അന്തിക്കാട്‌, ഇഖ്‌ബാല്‍ മുല്ലശ്ശേരി, സംബന്ധിച്ചു. ദുബൈ: എമിറേറ്റില്‍ ജോലി ചെയ്യുന്ന ജില്ലയിലെ പ്രവര്‍ത്തകരെ എസ്‌ വൈ എസ്‌ നേതൃത്വത്തില്‍ നടക്കുന്ന ധാര്‍മിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ദുബൈ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ നവംബര്‍ ഏഴിന്‌ നടക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പി എ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. യു കെ ബഷീര്‍, ശാഹുല്‍ ഹമീദ്‌ മൂന്നു പീടിക, നവാസ്‌ എടമുട്ടം സംബന്ധിച്ചു. വിവരങ്ങള്‍ക്ക്‌ 050 4654924.

No comments:
Write comments