ആഗോള തീവ്ര വാദികള്‍ ഇസ്ളാമിെന്‍റ ശത്രുക്കളാണെന്ന് പി.കെ.എം. സഖാഫി ഇരിങ്ങല്ലൂറ്‍ പറഞ്ഞു.ഇസ്ളാമിെന്‍റ സന്ദേശം ലഭിക്കാത്ത ഭീകരന്‍മാര്‍ ചെയ്യുന്നത് മതത്തില്‍ അനുവദനീയമല്ലാത്ത ഒന്നാണ്.ഇസ്ളാം സ്നേഹത്തിെന്‍റ സന്ദേശമാണ് നല്‍കുന്നത്.ആത്മീയ വിദ്യാഭ്യാസം ലഭിച്ചവര്‍ തീവ്രവാദിയാകില്ല.നൂറുകണക്കിന് കാശ്മീരി കുട്ടികള്‍ക്ക് മര്‍കസില്‍ അഭയം നല്‍കിയത് ഒരിക്കലും തീവ്രവാദത്തിലേക്ക് പോകാതിരിക്കാനുള്ള ആത്മീയ വിജ്ഞാനം നല്‍കാനാണ്. രാജ്യത്തിെന്‍റ അഖണ്ഡത കാക്കാന്‍ കാവലാളന്‍മാരാകാന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ കോഴിക്കോട് നടക്കുന്ന മര്‍കസ് സമ്മേളന പ്രചരാര്‍ത്ഥം ദുബൈ ദേര ലാനൃ മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് ശംസുദ്ദീന്‍ ബാ അലവിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് എറണാകുളം ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എം. എ. ബായാര്‍ മുഹമ്മദ് മുസ്ളിയാര്‍,അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുസ്സലാം സഖാഫി വെള്ളലശേരി,അബ്ദുള്ളകുട്ടി ഹാജി വള്ളിക്കുന്ന്, അശ്‌റഫ് പാലക്കോട്, അസീസ് കാവപ്പുര സംസാരിച്ചു
No comments:
Write comments