പ്രഥമ ഇസ്ളാമിക് ഹെറിറ്റേജ് അവാര്‍ഡ് കാന്തപുരത്തിന്‌ന്യൂഡല്‍ഹി: ഇസ്ളാമിക പൈതൃകവും പാരമ്പര്യത്തനിമയും പരിരക്ഷിക്കന്നതിന് സഊദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ഇസ്ളാമിക് ഹെറിറ്റേജ് ഏര്‍പ്പെടുത്തിയ പ്രഥമ ഇസ്ളാമിക് ഹെറിറ്റേജ് അവാര്‍ഡിന് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ: ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ളിയാരെ തിരഞ്ഞെടുത്തു. ഇസ്ളാമിണ്റ്റെ പാരമ്പര്യ മൂല്യങ്ങളിലധിഷ്ഠിതമായി മൂന്നു പതിറ്റാണ്ടോളമായി കേരളത്തിനകത്തും പുറത്തും നടത്തിവരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മുന്‍നിറുത്തിയാണ് കാന്തപുരത്തെ അവാര്‍ഡിന് പരിഗണിച്ചത്. ഇരുപത്തിയഞ്ച് ലക്ഷം ഇന്ത്യന്‍ രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഇന്നലെ ഡല്‍ഹി ഇന്ത്യാ ഇസ്ളാമിക് കള്‍ച്ചറല്‍ സെണ്റ്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസി പാര്‍ലിമെണ്റ്ററി കാര്യമന്ത്രി വയലാര്‍ രവിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരും വിദേശ പ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഉന്നതര്‍ സംബന്ധിച്ചു. പ്രസ്തുത തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബത്തിന് കാന്തപുരം നല്‍കിയത് ഏറെ ശ്രദ്ധേയമായി. ബാക്കി തുക അനാഥ അഗതികളുടെ സംരക്ഷണത്തിനും അവരുടെ ക്ഷേമത്തിനും വേണ്ടി വിനിയോഗിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
No comments:
Write comments