ലോകത്തെവിടെയും സന്തോഷത്തോടെ നബിദിന കൊണ്ടാടാന്‍ വിശ്വാസികള്‍ ഒരുങ്ങി. മര്‍ഹബാ യാ ശഹ്ര്‍ റബീഅ്.പുണ്യ ദിന രാത്രങ്ങള്‍ മൌലൂദ് ഓതിയും ദാന ധര്‍മ്മങ്ങള്‍ നടത്തിയും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കാരുണ്യ പ്രവാചക മാസം സാഘോഷം കൊണ്ടാടിടുവാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തുന്നു.അവര്‍ തങ്ങളുടെ നേതാവിനെ കാണാന്‍ കഴിയാത്തവരാണെങ്കിലും ലോകത്തിെന്‍റ ഏത് കോണില്‍ നിന്നും ഉരുവിടുന്ന സ്വലാത്തിെന്‍റ മന്ത്ര ധ്വനികള്‍ പുണ്യ മദീനയിലെ പച്ച ഖുബ്ബക്ക് താഴെ അന്ത്യ വിശ്രമം കൊള്ളുന്ന നമ്മുടെ കരളിെന്‍റ കഷ്ണമായ റസൂലുള്ളാക്ക് എടുത്ത് കാണിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നു എന്ന ആത്മ സംതൃപ്തി നേടുന്നു.അവിടുത്തെ പുണ്യം കിട്ടുവാന്‍ ഈമാനില്ലാത്തവര്‍ക്ക് സാദ്ധ്യമല്ലാത്തതിനാല്‍ അവര്‍ക്ക് സ്വലാത്തും നബിദിനവും പുച്ചമാകും. നാഥനായ അല്ലാഹു ഖുദ്സിയ്യായ ഹദീസിലൂടെ പറയുന്നു." എല്ലാവരും എെന്‍റ പ്രീതി കാംക്ഷിക്കുന്നു. മുഹമ്മദ് നബിയെ ! ഞാന്‍ അങ്ങയുടെ പ്രീതി കാംക്ഷിക്കുന്നു." ഇതില്‍ നിന്നെല്ലാം പുണ്യ റസൂലിെന്‍റ മഹത്വങ്ങള്‍ ഈമാനുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്.അബൂജഹ്ളിെന്‍റ കുടുംബത്തില്‍ പെട്ടവര്‍ക്ക് ഇത് ദഹിക്കില്ല.അവരെ നമുക്ക് വെറുതെ വിടാം. നാം നമ്മുടെ ഈമാനിെന്‍റ ഭാഗമായി ആദരിച്ചതിനെ ആദരിക്കുവാന്‍ കടപ്പെട്ടവരാണെന്ന ബോധത്താല്‍ കൂടുതല്‍ ഉത്സാഹത്തോടെ കര്‍മ്മ രംഗത്തിറങ്ങുക!! നാളെ ശഅാഅത്തേകുന്ന നബിയുടെ ശഫാഅത്ത് നമുക്ക് കിട്ടും (ഇ. അ)
No comments:
Write comments