കോഴിക്കോട്: തലവേദനക്ക് ശസ്ത്രക്രിയക്കു വിധേയനായതിനെത്തുടന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ട'് പ്രവാസി സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തിയ കോഴിക്കോട് ഇയ്യാട് മിദ്ലാജിണ്റ്റെ ചികിത്സക്കായി സിറാജ് വായനക്കാര്‍ സംഭാവന ചെയ്ത രണ്ടു ലക്ഷം രൂപ മിദ്ലാജിണ്റ്റെ കുടുംബത്തിനു കൈമാറി. കോഴിക്കോടു നടന്ന ചടങ്ങില്‍ സിറാജ് ചെയ?മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ളിയാരാണ് മിദ്ലാജിണ്റ്റെ ബന്ധുക്കള്‍ക്കു തുക കൈമാറിയത്. സിറാജ് എം ഡി. വി പി അലവിക്കുട്ടി ഹാജി, ജനറല്‍ മാനേജര്‍ കരീം കക്കാട്, രിസാല സ്റ്റഡിസര്‍ക്കിള്‍ പ്രതിനിധി ബഷീര്‍ വെള്ളായിക്കോട് സംബന്ധിച്ചു. ഇ?ാട് വടക്കേപറമ്പില്‍ മുഹമ്മദിണ്റ്റെ മകനായ മിദ്ലാജ് (൨൪) ദുബൈയിലെ ഒരു ഗ്രോസറിയില്‍ ജോലി ചെയ്തു വരികയായിരുു. അസഹ്യമായ തലവേദനയെത്തുട?ാണ് സ്വകാര്യ ആശുപത്രിയി? ചികി?തേടിയത്. ശസ്ത്രക്രിയ വേണ്ടിവരുമെ നിര്‍ദേശത്തെത്തുടര്‍ന്ന് റാശിദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നു തവണ ശസ്ത്രക്രിയക്ക് വിധേയനായിട്ടും അസുഖത്തിനു മാറ്റമുണ്ടായില്ല. ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്തവിധം ശരീരം ക്ഷീണിക്കുകയും ചെയ്തു. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരു മിദ്ലാജ് പ്രതീക്ഷകളോടെയാണ് ഗള്‍ഫിലെത്തിയത്. ആശുപത്രിക്കിടക്കയിലെ യുവാവിണ്റ്റെ ദയനീയ ചിത്രം വായനക്കാര്‍ക്കു മുിന്നിലെത്തിച്ചത് സിറാജായിരുന്നു. തുടര്‍ന്ന് മറ്റു മാധ്യമങ്ങളും മിദ്ലാജിണ്റ്റെ സഹായത്തിനെത്തി. സിറാജ് വായനക്കാരില്‍ നിന്നും അകമഴിഞ്ഞ സഹായമാണ് മിദ്ലാജിനു ലഭിച്ചത്. എസ് വൈ എസ്, രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകര്‍ മിദ്ലാജിനെ നാട്ടിലെത്തിച്ചുതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. നാട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ആര്‍ എസ് സി പ്രവര്‍ത്തകന്‍ ബഷീര്‍ വെള്ളായിക്കോടും മിദ്ലാജിണ്റ്റ സഹായത്തിനായി ഒപ്പം വന്നിരുന്നു. ഇപ്പോള്‍ മര്‍കസിെന്‍റ കീഴിലുള്ള പൂനൂറ്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് മിദ്ലാജ്.
Subscribe to:
Post Comments (Atom)
No comments:
Write comments