പ്രവാചകെന്‍റ സ്നേഹം ഉള്ളവര്‍ക്ക് തീവ്ര വാദിയാകുവാനൊ ഭീകര പ്രവണതകള്‍ക്ക് കൂട്ട് നില്‍ക്കാനൊ കഴിയില്ല. അനുയായികളുടെ എല്ലാ വിഷമങ്ങളിലും സങ്കടപ്പെടുവാനും സന്തോഷത്തില്‍ പങ്ക് ചേരുവാനും കഴിയുന്നവര്‍ക്ക് മാത്രമെ നേതാവാകുവാന്‍ കഴിയുകയൊള്ളുവൊന്നും,സമാദാന പ്രിയരായ മനുഷ്യര്‍ക്ക് അല്ലാഹുവിെന്‍റ സഹായം ഉണ്ടാവുമെന്നും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ശാഫി സഖാഫി മുണ്ടമ്പ്ര പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങളടക്കമുള്ള എല്ലാ നല്ല പ്രവര്‍ത്തികളിലും പ്രവാചകന്‍ നമുക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അന്യെന്‍റ മുതല്‍ നശിപ്പിക്കുവാനും അതിന്ന് ഊര്‍ജം പകരുവാനും നടക്കുന്നവര്‍ക്ക് ഭീകരമായ കത്തിയാളുന്ന നരകം കാത്തിരിക്കുന്നുണ്ട് എന്ന കാര്യം ആരും മറക്കരുത് എന്നും ഏത് മനുഷ്യനേയും നല്ലവനായി കാണുക വഴി സല്‍പാതയിലേക്ക് വഴി തുറക്കുന്നവരായി മാറുവാനും നല്ലതിന് വേണ്ടി പണം ചിലവഴിക്കുക വഴി നാഥെന്‍റ പ്രീതി കാംക്ഷിക്കണമെന്നും പ്രവാസികളെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സാമ്പത്തിക മാന്ദ്യം മാറി നല്ല ഒരു നാളെക്ക് വേണ്ടി പലിശ പോലുള്ളവ ഒഴിവാക്കി പാവങ്ങളുടെ കണ്ണീരൊപ്പുന്ന വഴികളിലേക്ക് ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ മര്‍കസ് കമ്മിറ്റിയും എസ്.വൈ.എസ്, ദേര രിസാല സ്റ്റഡി സര്‍ക്കിളും സംയുക്തമായി സംഘടിപ്പിച്ച മീലാദ് പ്രോഗ്രാമില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിെന്‍റ എല്ലാ ഭാഗത്തും മൌലിദ് പാരായണവും പ്രഭാഷണവും ദാന ധര്‍മ്മവും നബിദിനത്തോടനുബന്ധിച്ച് വിപുലമായി നടക്കുന്നെണ്ടെന്നും യതാര്‍ത്ഥ വിശ്വാസികള്‍ക്ക് മാത്രമെ ഇതിന് സാദ്ധ്യമാവൂ എന്നും ഉദ്ഘാടനം പ്രസംഗത്തില്‍ കട്ടിപ്പാറ അബൂബക്കര്‍ മുസ്ളിയാര്‍ പറഞ്ഞു.സയ്യിദ് ശംസുദ്ധീന്‍ ബാഅലവി അദ്ധ്യക്ഷം വഹിച്ചു. കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫി,ഷൌഖത്ത് സഖാഫി,ബഷീറുദ്ദീന്‍ സഖാഫി തിരുവനന്തപുരം തുടങ്ങി പ്രമുഖര്‍ മൌലിദ് പാരായണത്തിന് നേതൃത്വം നല്‍കി.അബ്ദുല്‍ അസീസ് കാവപ്പുരം സ്വഗതവും ഹസ്സന്‍ സഖാഫി നന്ദിയും പറഞ്ഞു.



1 comment:
Write comments