ദുബൈ:ശൈഖ് മുഹയിദ്ദീന്‍ (റ) പാവന സ്മരണകള്‍ ഓര്‍മ്മിപ്പിക്കുന്ന മുഹ്‌യിദ്ദീന്‍ മാല മനപ്പാഠമാക്കുവാന്‍ മുന്നോട്ട് വന്ന മദ്‌റസ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ സമ്മാനവുമായി സഹകരിച്ച സ്റ്റോങ്ങ് ലൈറ്റിെന്‍റ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ിയാര്‍ പറഞ്ഞു.മുഹ്‌യിദ്ദീന്‍ മാല മനപ്പാഠമാക്കുന്ന ദുബൈ നാദ് അല്‍ ഹമര്‍ സിറാജുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന ദാനം നടത്തി പ്രസംഗ്യക്കുയായിരന്നു അദ്ദേഹം. ദുബൈ മര്‍കസ് പ്രസിഡണ്ട് എ.കെ.അബൂബക്കര്‍ മുസ്ളിയാര്‍ കട്ടിപ്പാറ, ഉസ്മാന്‍ സഖാഫി തിരുവത്ര,അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, കന്‍മനം സുലൈമാന്‍ മുസ്ളിയാര്‍, മൂസ സഖാഫി കടവത്തൂറ്‍, എന്‍ജിനിയര്‍ നജീം തിരുവനന്തപുരം,സമീര്‍ അവേലം, അശ്‌റഫ് ഹാജി അജ്മാന്‍, കബീര്‍ മാസ്റ്റര്‍ ഷാര്‍ജ, ശരീഫ് കാരശേരി, സി.കെ.അബ്ദുല്‍ ഹകീം ഹാജി കല്ലാച്ചി,ഹംസ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)



1 comment:
Write comments