ദുബൈ: മണലാരണ്യത്തിലും കലാവാസനകളെ സമൂഹത്തിന് സമര്‍പ്പിക്കുവാന്‍ കഴിവുകള്‍ തെളിയിച്ച പ്രതിഭകളെ സാഹിത്യോത്സവുകള്‍ സൃഷ്ട്രിക്കുന്നതും പ്രവാസ ജീവിതം ധന്യമാക്കാന്‍ അത് വഹിക്കുന്ന പങ്കും ശ്ളാഘനീയമാണെ് മുന്‍ സംസ്ഥാന എസ്.എസ്.എഫ് അദ്ധ്യക്ഷന്‍ കെ.ടി.ത്വാഹിര്‍ സഖാഫി പറഞ്ഞു. പ്രതിഭകളെ നാളെയുടെ നായകന്‍മാരാക്കുവാന്‍ രിസാല സ്റ്റഡി സര്‍ക്കിളിെന്‍റ ഈ അനുമോദന ചടങ്ങുകള്‍ക്ക് കഴിയണം. സമൂഹത്തിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുവാന്‍ കലാമേളകളെ പ്രോത് സാഹിപ്പിക്കേണ്ട അത്യാവശ്യഘട്ടത്തിലൂടെയാണ് ലോകം നീങ്ങി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അവീര്‍ യൂനിറ്റ് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ദേശിയ സാഹിത്യോത്സവില്‍ ജൂനിയര്‍ പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സി.കെ. മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹകീമിന് അഞ്ചില്ലം മര്‍ഹൂം അഹമ്മദ് ഹാജി തളങ്കര സ്മാരക ട്രോഫി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ല്‍ ദേര യൂനിറ്റ് കണ്‍വീനര്‍ ഷെയരെഫ് പേരാല്‍ അഞ്ചില്ലം മര്‍ഹൂം അഹമ്മദ് ഹാജി തളങ്കര സ്മാരക ക്യാഷ് അവാര്‍ഡ് നല്‍കി. അവീര്‍ യൂനിറ്റ് വക സമ്മാനം വി.കെ. അശ്‌റഫ് ചെങ്ങരോത്ത് നല്‍കി. ബഷീര്‍ ഹാജി മലപ്പുറം, മുസ്തഫ ഹാജി തൃശൂറ്‍, മുഹമ്മദലി ഹാജി അല്ലൂറ്‍, ജമാല്‍ ഹാജി ചെങ്ങരോത്ത്, റഷീദ് ബാഖവി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.



1 comment:
Write comments