ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വര്‍ഷവും കാരന്തൂറ്‍ മര്‍കസിെന്‍റ ഹാഫിള് സനത് നേടിയ ഹൈദരബാദ് സ്വദേശി ഇബ്‌റാഹീം ഹാഫിസ് സയ്യിദ് അഹമ്മദ് പങ്കെടുക്കുന്നത്. തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്ന് മര്‍കസിലെ ഹാഫിള് സനത് നേടിയ വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പിതാവ് ഹാഫിസ് സയ്യിദ് അഹമ്മദില്‍ നിന്ന് തന്നെയാണ് ഇബ്‌റാഹീമിന് ഖുര്‍ആന്‍ മനപ്പഠമക്കുന്നതിലേക്ക് താല്‍പര്യം ഉണ്ടായത്. ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് മുമ്പോട്ട'് കൊണ്ട് പോകാന്‍ കഴിയില്ല എന്ന തേന്നല്‍ ഉണ്ടായെങ്കിലും അല്ലാഹുവിെന്‍റ തൌഫീഖോടെ പിന്നീടങ്ങോുള്ള ദിവസങ്ങള്‍ ഏറ്റവും എളുപ്പമായിരുന്നു. മര്‍കസിെന്‍റ സഹായത്തോടെ ദുബൈയിലെ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതിന്ന വളരെ സന്തോഷമുണ്ട്ന്നം ഇതിന്ന് മര്‍കസിനോടും വിശിഷ്യ ശൈഖ് അബൂക്കര്‍ ഉസ്താദിനോടും അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കുന്നതായും ഇബ്‌റാഹീം പറഞ്ഞു. പതിമൂന്ന് വ?ര്‍ഷത്തോളമായി ഈ ദുബൈയിയില്‍ ഇത്തരം ഒരു വേദി ഉണ്ടാക്കിയതിന് ഇവിടുത്തെ അതികൃതരോട് എനിക്ക് മതിപ്പ് തോന്നുന്നു മാത്രമല്ല ഇതിന്ന് വഴി ഒരുക്കുന്ന ഇവിടെത്തെ ഭരണാധികാരി ശൈഖ് മുഹമ്മദിന്ന് അല്ലാഹു ദ്വീര്‍ഗായുസ് നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഇത് മറ്റു രാജ്യങ്ങള്‍ക്ക്് ഒരു മാതൃകയാണെന്നും പറഞ്ഞു. ഇബ്‌റാഹീമിെന്‍റ മൂത്ത സഹോദരനും ഇളയ സഹോദരനും ഹാഫിളുകളാണ്. മര്‍കസുസ്സഖാഫത്തിസ്സുന്നി: യുടെ കാരുണ്യ പ്രവര്‍ത്തനം കേരളത്തിന് പുറത്തും പരന്ന് കിടക്കുന്നുണ്ടെന്നതിന് ഒരു ഉദാഹരണമാണ് ഞാന്‍ ഇതിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. കാശ്മീരിലെ പാവപ്പെട്ട പിഞ്ചോമനകളെ പോറ്റി വളര്‍ത്തി ഇന്ത്യയുടെ കാവല്‍ഭടന്‍ മാരാക്കുവാന്‍ മര്‍കസ് കഴിയട്ടെ എന്ന് പ്രത്യശ പ്രകടിപ്പിച്ചു. മര്‍കസില്‍ ഇന്ത്യയിലെ വിവിധ സ്റ്റേററുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികര്‍ പഠിക്കുവാന്‍ സമ്മേളിക്കുന്നത് വല്ലാത്ത് അനുഭൂതിയുളവാക്കുന്നതായി ഹാഫിള് അനുഭവം വിവരിച്ചു. ഭാവി ജീവിതം ദീനി ദഅ്‌വത്തിന് വേണ്ടി മര്‍കസ് ശരീഅത്ത് കേളോജില്‍ പഠിക്കാനാണ് ആഗ്രഹമെന്ന് ഹാഫിള് ഇബ്‌റാഹീം പറഞ്ഞു. ദീനിനെ ശരിക്ക് മനസ്സിലാക്കി പ്രവ?ത്തിക്കാന്‍ യുവാക്കള്‍ മുന്നോട്ട'് വരണമെന്ന ഒരു നിര്‍ദ്ദേശം ഉള്ളതായി ഇബ്‌റാഹീം പറഞ്ഞു.
Sep 2, 2009
ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഹൈദരബാദ് സ്വദേശി ഇബ്‌റാഹീം
Subscribe to:
Post Comments (Atom)



No comments:
Write comments