പ്രിയപ്പെട്ട സഹോദരരെ! സുന്നത്ത് ജമാഅത്തിെന്‍റ പ്രവര്‍ത്തന പൂന്തോപ്പില്‍ പാറി പറന്നുകൊണ്ടിരുന്ന ആ ശലഭം വിടപറഞ്ഞു. മരണമെന്ന ആവിളി ഏവരെയും പിന്‍ തുടരും പക്ഷെ അത് പെടുന്നനെയാകുമ്പോള്‍ സഹപാഠികളെയും മറ്റും വല്ലാതെ വേദനയിലാഴ്ത്തും. പത്തനാപുരം എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന നമ്മുടെ അലി സഖാഫിയെ അല്ലാഹു തിരിച്ചു വിളിച്ചു. അജ്മാനിലെ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വ സാനിദ്ധ്യം പോലെ തന്നെ മര്‍കസില്‍ പഠിക്കുമ്പോഴും അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഈ വിനീതന്‍ മര്‍കസിലുള്ളപ്പോള്‍ അദ്ദേഹവുമായി കുടുതല്‍ ഇടപഴകാന്‍ അവസരം ഉണ്ടായിട്ടുണ്ട്. സല്‍ സ്വഭാവിയായ അദ്ദേഹം എപ്പോഴും പുഞ്ചിരിക്കുന്ന വദനവുമായിട്ടാണ് എല്ലാവരേയും സമീപിച്ചിരുന്നത്. മര്‍കസിലുള്ളപ്പോള്‍ എല്ലാ പ്രവര്‍ത്തനത്തിലും തെന്‍റ കഴിവ് തെളിയിച്ച ആ സഹപാഠി കടലിനിക്കരവന്നപ്പോഴും സുഹൃത്തുക്കളുമായി പഴയ ഓര്‍മ്മകള്‍ പുതുക്കാറുണ്ടായിരുന്നു. റബ്ബേ! ഞങ്ങളുടെ സഹോദരന് നീ സുവനത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കേണമെ! അദ്ദേഹത്തിെന്‍റ കുടംബത്തിലെ എല്ലാവര്‍ക്കും മനസ്സമാദാനവും ഈമാനും വര്‍ദ്ദിപ്പിക്കേണമെ!! നാളെ റസൂലുള്ളാെന്‍റ ശഫാഅത്തില്‍ അദ്ദേഹത്തെയും ഞങ്ങളെയും കുടംബത്തെ ഉള്‍പ്പെടുത്തി ശാന്തിയും സമാദാനവും വര്‍ഷിപ്പിക്കേണമെ ആമീന്‍ യാറബ്ബല്‍ ആലമീന്‍ പ്രിയപ്പെട്ട സഖാഫി സുഹൃര്‍ത്തുക്കളും മറ്റ് എസ്.വൈ.എസിെന്‍റയും രിസാല സ്റ്റഡി സര്‍ക്കിളിെന്‍റയും സഹോദരന്‍മാരെ അദ്ദേഹത്തിെന്‍റ പേരില്‍ നമുക്ക് ചെയ്യാന്‍ കഴിയാവുന്നത് മയ്യിത്ത് നിസ്കാരവും തഹ്ളീലും ആത്മാര്‍ത്ഥമായ ദുആ : യുമാണ്. ആ സഹോദരന് വേണ്ടി നമുക്ക് ചെയ്യാം...



No comments:
Write comments