ദുബൈ:ജനുവരി അവസാനവാരത്തില്‍ നടക്കുന്ന കുറ്റ്യാടി സിറാജുല്‍ ഹുദാ ഇരുപതാം വാര്‍ഷിക മഹാ സമ്മേളനം വാന്‍ വിജയമാക്കുവാന്‍ ദുബൈയില്‍ ചേര്‍ന്ന സിറാജുല്‍ ഹുദാ കമ്മിറ്റിയുടെയും സുന്നി പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഇബ്‌റാഹീം നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൈപ്പുറം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.സിറാജുല്‍ ഹുദായുടെ സ്ഥാപകനും സുന്നത്ത് ജമാഅത്തിെന്‍റ കരുത്തുറ്റ പണ്ഡിതനും നവീന വാദികളുടെ പേടി സ്വപ്നവുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ യു.എ.ഇ പര്യാടന വേളനയില്‍ വിപുലമായ സ്വാഗത സംഘം രൂപികരിച്ച് സമ്മേളനത്തോടനുബന്ധിച്ച് ഐക്യ ദാര്‍ഡ്യ സമ്മേളനം വിപുലമായി നടത്തുവാനും തീരുമാനിച്ചു.



No comments:
Write comments