Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 15, 2009

ഹറമും പരിസരവും വീര്‍പ്പുമുട്ടുന്നു; കര്‍മ നിരതരായി ആര്‍.എസ്.സി. സന്നദ്ധ സേവകര്‍



മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ ഒഴുക്ക്‌ ശക്തമാകുകയും  ഹറമും പരിസരവും ഹാജിമാരെ കൊണ്ട് വീര്‍പ്പുമുട്ടന്‍ തുടങ്ങുകയും ചെയ്തതോടെ  രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക സോണ്‍ , വളണ്ടിയര്‍ സേവനം ഊര്‍ജിതപെടുതി. വഴി അറിയാതെ വിഷമിക്കുന്ന ഹാജിമാരെ ലക്ഷ്യ സ്ഥാനത്ത്‌   എത്തിക്കുക, കര്‍മങ്ങള്‍ ചെയ്യാന്‍ അറിയാതെ വിഷമിക്കുന്ന ഹാജിമാരുടെ കൂടെ പോയി കര്‍മങ്ങള്‍ ചെയ്യാന്‍ സഹായിക്കുക, ഗവേര്‍മെന്റ്റ്‌ ഹജ്ജ്‌ കമ്മിറ്റി വഴി എത്തിയ ഹാജിമാര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശം നല്‍കുക തുടങ്ങിയ സേവനങ്ങളാണ് വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ ആര്‍.എസ്.സി. വളണ്ടിയര്‍ മാര്‍ ചെയ്യുന്നത്.  ഹറമിലും   പരിസരത്തുമായി പ്രത്യേക യൂനിഫോര്‍മില്‍ നിലകൊള്ളുന്ന ആര്‍ .എസ്. സി. വളണ്ടിയര്‍ മാരുടെ സേവനം ഹാജിമാര്‍ക്ക് വലിയ ആശ്വസമാകുകയാണ്.

അസുഖങ്ങള്‍    കാരണം മക്കയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഹാജിമാരെ കഴിഞ്ഞ ദിവസം ആര്‍.എസ്.സി. വളണ്ടിയര്‍ മാര്‍ സന്ദര്‍ശിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഹജ്ജ്‌ ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയില്‍    ആശുപത്രി കിടക്കയില്‍ കണ്ണീരുമായി കഴിയുന്ന  ഹാജിമാര്‍ക്ക് ആര്‍.എസ്‌.സി. വളണ്ടിയര്‍ മാരുടെ സാനിധ്യം ആശ്വാസം പകര്‍ന്നു. ഡോക്ടര്‍മാരെ കണ്ടു ഹാജിമാരുടെ ആരോഗ്യ നിലയെ കുറിച്ച ചര്‍ച്ച നടത്തി.  മക്കയിലെ ഹബീബ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വോലുണ്ടിയര്‍ സംഗമം,ഹജ്ജ്‌ ദിവസങ്ങളില്‍ ചെയ്യേണ്ട സേവനങ്ങക്ക് വോലുണ്ടിയര്‍മര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി  .   കുഞ്ഞാപ്പു ഹാജി പട്ടര്‍ക്കടവ്,ജലീല്‍ വെളിമുക്ക്, അഷറഫ്‌ ചേരൂര്‍, എഞ്ചിനീയര്‍ നജിം തിരുവനന്തപുരം, മുഹമ്മദ്‌ അലി വലിയോറ, കുഞ്ഞു മുഹമ്മദ്‌ സഖാഫി , എഞ്ചിനീയര്‍ മുനീര്‍ ,ഉസ്മാന്‍ കുരുക്കതാനി എന്നിവരാണ് വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്‌.

No comments:
Write comments