നമുക്കൊരു യാത്ര പോകണം. അത് തിരിച്ച് വരാത്ത യാത്രയാണ്.അത് എവിടെയും എപ്പോഴുമാവാം.എങ്കിലും നമ്മുടെ പ്രിയ കൂട്ടുകാരന്‍ സഹോദരന്‍ അബ്ദുല്ല കാരത്തോട് നമ്മോട് യാത്ര പറഞ്ഞത് എല്ലാം ചെയ്ത് തീര്‍ത്തു എന്ന രൂപത്തിലാണ്. അതെ ഈ ചെറുപ്രായത്തില്‍ തന്നെ ശലഭം കണക്കെ ഉയരങ്ങളില്‍ പാറിപ്പറക്കുകയായിരുന്നു.കണ്ണ് നീരില്‍ ചാലിച്ച നമ്മുടെ ആ സഹോദരെന്‍റ യാത്ര, അതെ അന്ത്യയാത്ര...ഉണര്‍ത്തു ജാഥ കാത്തിരിക്കുകയായിരുന്നു.
എല്ലാവരോടും നിറ പുഞ്ചിരിയുമായി ആ ധര്‍മ്മ വിപ്ളവ ജേതാവ് തന്നെ ഏല്‍പ്പിച്ച ദൌത്യ നിര്‍വഹണത്തിന്ന് കടലിക്കരെ വന്ന് പലരെയും സമീപിച്ച് സ്വരൂപിച്ചു വെള്ളില ഫൈസിയുടെ സ്ഥാപനത്തിലേക്ക് നീങ്ങി....മര്‍ഹൂം വെള്ളില ഫൈസി ഉസ്താദിെന്‍റ പാതയിലൂടെ..... മര്‍ഹൂം ഒ.ഖാലിദിെന്‍റ സ്മരിപ്പിക്കുംവിധം ... പ്രിയപ്പെട്ട സുഹൃത്തെ എന്തൊരു അല്‍ഭുതം നിറഞ്ഞ ജനകൂട്ടം. ആരാണ് ആ കൂട്ടത്തില്‍ നേതൃ നിരയിലുള്ളത് സമസ്തയുടെ ഉന്നതആലമീങ്ങള്‍ സയ്യിദന്‍മാര്‍ സംഘടനാ സംസ്ഥാന നേതാക്കള്‍ നാനാ തുറയിലുള്ളവര്‍ അങ്ങിനെപോകുന്നു ആ നിര.ഏവരുടെയും അബ്ദുല്ലയായി മാറിയ നമ്മുടെ സഹോദരനെ അവസാനമായ ഒരു നോക്ക് കാണാന്‍ .....എല്ലാവരും കണ്ണ് നീരോടെ യാത്രയാക്കിയ അബ്ദുല്ല ഇന്ന് നമ്മോടൊപ്പം നമ്മുടെ പതാക വാഹനാകാന്‍ ഇല്ലാ....... ആ കാര്യം ഓര്‍ക്കുമ്പോള്‍ വിതുമ്പുകയാണ്.....നാഥാ... ഞങ്ങളെ അബ്ദുല്ലയോടൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടണമെ!
Apr 19, 2010
നമുക്കൊരു യാത്ര പോകണം.
Subscribe to:
Post Comments (Atom)
No comments:
Write comments