ജിദ്ദ:ജീര്‍ണ്ണമായ സാംസ്കാരിക ചുറ്റുപാടില്‍ വഴിതെറ്റുന്ന യുവതയുടെ സാമൂഹികവും ധാര്‍മ്മികവുമായ ഉന്നമനത്തിന് സമകാലിക സാഹചര്യങ്ങളില്‍ യുവാക്കള്‍ മാതൃകയാംവിതം സമര സജ്ജരാവണം എന്ന് മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുകര അഭിപ്രായപ്പെട്ടു.
അല്ലാഹുവിെന്‍റ പ്രത്യേക പ്രീതിക്ക് കാംക്ഷിതരാവാന്‍ പ്രസരിപ്പോടെ കര്‍മ്മ രംഗത്തിറങ്ങി യുവാക്കള്‍ ചരിത്രത്തില്‍ സ്ഥാനം ഉറപ്പിച്ചവരാണെന്നും സഅദി കൂട്ടിച്ചേര്‍ത്തു.രിസാല സ്സഡി സര്‍ക്കിള്‍ ജിദ്ദ സോണ്‍ ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിച്ച അര്‍ദ്ദ വാര്‍ഷിക കൌണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നാശത്തിലേക്ക് നീങ്ങുവാന്‍ തീവ്ര ചിന്തകള്‍ കാരണമാകുമെന്നും തീവ്രവാദം അടിച്ചേല്‍പ്പിച്ച് ഒരു സമൂഹത്തെ മുള്‍ മുനയില്‍ നിര്‍ത്തി സാമുദായിക മേല്‍ കോയ്മ നേടാനുള്ള വിദ്വംസക ശക്തികളുടെ ശ്രമങ്ങളെ സ്വയം തിരിച്ചറിയണമെന്നും കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. അബ്ദുല്‍ നാസര്‍ അന്‍വരിയുടെ ഉദ്ഘാടനം ചെയ്തു.ശരീഫ് മാസ്സര്‍ വെളിമുക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ. എസ് തങ്ങള്‍ വേങ്ങര, മുസ്തഫ കെ.ടി, വി ഖലീലുറഹ്മാന്‍ കൊളപ്പുറം അബ്ദുനാസര്‍ മഞ്ചേരി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഷബീര്‍ മാറഞ്ചേരി സ്വഗതവും ജാഫര്‍ അരീക്കോട് നന്ദിയും പറഞ്ഞു.
Apr 19, 2010
ധാര്‍മ്മികതക്ക് യുവാക്കള്‍ സജ്ജരാവണം
About Seaforth Voice
Hamza Seaforth who is media reporter of Ahlussunnathi val jama'ath specially Middle East and India.
Subscribe to:
Post Comments (Atom)
No comments:
Write comments