Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 7, 2010

ആര്‍.എസ്.സി. അബുദാബി സാഹിത്യോത്സവ് നാദിസിയ്യ സോണ്‍ ഒന്നാം​ സമ്മാനര്‍ഹരായി


അബൂദാബി :ശൈലീ വൈഭവത്തിന്റെ ശ്രുതിമാധുരിയില്‍ ഒഴുകിയെത്തുന്ന ഖിറാഅത്തും തനിമയൊത്ത ഈരടികളില്‍ കോര്‍ത്ത മാപ്പിളപ്പാട്ടുകളും കനപ്പെട്ട അക്ഷരക്കൂട്ടുകളില്‍ കൊരുത്ത പ്രഭാഷണകലയും ഭാവവിലാസങ്ങളുടെ നൂറുമേനി വിരിയുന്ന കവിതപ്പെയ്ത്തും ഭാവനയുടെ നിറഭേദങ്ങളില്‍ ജനിക്കുന്ന ജലഛായവും ഡിജിറ്റല്‍ സിസൈനിംഗും കഥപറച്ചിലും കഥയെഴുത്തും പ്രബന്ധരചനയും...... എല്ലാം മാറ്റുരക്കപ്പെടുന്ന അനര്‍ഘ സാഹിത്യസംഗമത്തിനു ആവേഷകരമയ് പരിസമപ്തി. വര്‍ത്തമാനത്തിന്റെ കലര്‍പ്പുറ്റ കലാമായങ്ങളില്‍ അവമതിക്കപ്പെടുന്ന സിദ്ധികളെയും അപഹരിക്കപ്പെടുന്ന കലകളെയും തൊട്ടുണര്‍ത്തി വിദ്യാര്‍ത്ഥി യുവജനങ്ങളുടെ സര്‍ഗകഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പുതുനാമ്പുകളെ കണ്െടത്തുന്നതിനുമായി രിസാല സ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) നടത്തിവരുന്ന സാഹിത്യോത്സവിന്റെ അബൂദബി സംസ്താന്‍ സംസ്തന മത്സരം വെള്ളിയാഴ്ച ഇന്ത്യന്‍ സൊഷ്യല്‍ സെന്റരില്‍, മര്‍ഹൂം ഷിഹബുദ്ദീന്‍ സഖാഫി നഗറില്‍ സമാപിച്ചു.
സോണ്‍ ഘടകങ്ങളില്‍ നിന്ന് മത്സരിച്ച് നാദിസിയ്യ സോണ്‍ ഒന്നാ​‍ം സമ്മാനര്‍ഹരാ​യി , സയ്യ്യിദ് സിറാജ് തങ്ങളും ഉസ്മാന്‍ സഖാഫി തുടങ്ങിയവര്‍ സമ്മാന വിതരണം നടത്തി
ഇദംപ്രഥമമായി അടുത്ത വെള്ളിയഴ്ച ദുബയില്‍ നടക്കുന്ന ദേശീയ സര്‍ഗസംഗമം ഒന്നാം സ്ഥാനം നെടിയ പ്രതിഭകളാണ് മാറ്റുരക്കുന്നത്. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി യുഏ യിഒലെ ഇരുപതോളം സോണുകളില്‍ നിന്ന് അഞ്ഞൂറിലധികം പ്രതിഭകള്‍ മുപ്പത്തിരണ്ട് ഇനങ്ങളില്‍ മത്സരിക്കുന്ന സാഹിത്യോത്സവത്തില്‍ വാക്കും വരയും ഈണവും ചിന്തയും, പങ്കുവെച്ച്, പടവെട്ടി മത്സരാര്‍ത്ഥികള്‍ പ്രതിഭാവൈഭവം തെളിയിക്കും. പിറന്ന മണ്ണില്‍ നിന്ന് പറിച്ചു നടപ്പെട്ട കുരുന്നു ഹൃദയങ്ങളില്‍ ഗൃഹാതുരത ഉണര്‍ത്താനും മുരടിപ്പു ബാധിച്ചേക്കാവുന്ന അവരുടെ സ്വശേഷികളെ പ്രകടിപ്പിക്കാനുമുള്ള ഈ അവസരത്തെ ഓരോ പ്രവാസി വിദ്യാര്‍ത്ഥിയും വളരെ ആവേശത്തോടെയാണു കാണുന്നത്. കലയും സാഹിത്യവും സമൂഹനന്മയെ ലക്ഷ്യം വെച്ചുള്ളതാകണമെന്ന എക്കാലത്തേയും ആവശ്യങ്ങള്‍ സാര്‍ത്ഥകമാകണമെങ്കില്‍ അവയെ പ്രതിനിധാനം ചെയ്യുന്ന കലാകാരന്മാരും സാഹിത്യ നായകരും മാതൃകാപുരുഷന്മാരാകേണ്ടതുണ്ട്. ലഹരിയുടെ ഉന്മാദത്തെ ഉപാസിക്കുകയും മസ്തിഷ്കത്തെ സ്വതന്ത്രമായി അഴിച്ചു വിടുകയും ചെയ്ത് ‘കലാ’കാരന്മാരാകുന്നവര്‍ കാലത്തോട് ക്രിയാത്മകമായി സംവദിക്കാന്‍ കഴിയാതെ സമൂഹത്തെ അവരുടെ ലോകത്തേക്ക് ഉപനയിക്കുകയാണു ചെയ്യുന്നത്. ഇത്തരം ചിന്തകള്‍ക്ക് ധര്‍മ്മപക്ഷത്ത് നിന്ന് പൊരുതാന്‍ ഒരിക്കലും കഴിയില്ല. പുറംപൂച്ചുകളെ മാത്രം സ്പര്‍ശിക്കുന്ന ഒരുതരം യാന്ത്രികതയിലേക്കാണ് ഇന്നിന്റെ സാഹിത്യസഞ്ചാരങ്ങളത്രയും കൊണ്െടത്തുന്നത്. കാമ്പില്ലാത്ത ഇത്തരം വ്യര്‍ത്ഥസൃഷ്ടികള്‍ക്ക് ഒരിക്കലും സമൂഹത്തില്‍ ധനാത്മകമായ സ്വാധീനം ചെലുത്താന്‍ കഴിയുകയില്ല. സമൂഹത്തില്‍ സാഹിത്യത്തിനും കലക്കുമുള്ള പങ്ക്ു ഒരിക്കലും ചെറുതല്ല. അവ സമൂഹനന്മക്കായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോള്‍ മാത്രമാണ് കല കൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കുകയുള്ളൂ. അതാണ് സാഹിത്യോത്സവിലൂടെ ആര്‍.എസ്.സി ലക്ഷ്യമിടുന്നതും. കേരളത്തില്‍ പതിനേഴ് വര്‍ഷമായി എസ്.എസ്.എഫ് നടത്തിവരുന്ന സാഹിത്യോത്സവിനു ചുവടുപിടിച്ചാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇത്തരം മത്സരങ്ങള്‍ അരങ്ങേറുന്നത്

No comments:
Write comments