മര്‍കസ് നഗര്‍(കാരന്തൂര്‍): അനാഥ-അഗതി സംരക്ഷണച്ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര - കേരള സര്‍ക്കാറുകള്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട പൊതു ചുമതലയാണ് ഇത്തരം സ്ഥാപനങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. ആയിരക്കണക്കിനു വരുന്ന അനാഥ - അഗതികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും ഭീമമായ സംഖ്യയാണ് ഈ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്നത്. ഹോസ്റ്റലുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പല സ്ഥാപനങ്ങള്‍ക്കും താങ്ങാനാവാത്തതാണ്. സാമൂഹ്യ ബാധ്യത സ്വയം ഏറ്റെടുത്ത ഇത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ പൊതുനയം പ്രഖ്യാപിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എം.എം ഹനീഫ മൗലവി, പി.കെ അബൂബക്കര്‍ മൗലവി, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, ആര്‍.കെ അബ്ദുറഹ്മാന്‍ ഹാജി, ഇബ്‌റാഹീം സഖാഫി കുമ്മോളി, എം അബ്ദുറഹ്മാന്‍ സഖാഫി, എന്‍.പി ഉമര്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഇ.യഅ്ഖൂബ് ഫൈസി ഹുസൈന്‍ നൈബാരി സംസാരിച്ചു. വി.പി.എം ഫൈസി വില്ല്യാപ്പള്ളി സ്വാഗതവും വി.എം കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Jan 9, 2011
അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണം:മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍
About Seaforth Voice
Hamza Seaforth who is media reporter of Ahlussunnathi val jama'ath specially Middle East and India.
Subscribe to:
Post Comments (Atom)
No comments:
Write comments