ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ജി സി സി സമ്മിറ്റ് ഫെബ്രുവരി മൂന്ന്, നാല് തിയ്യതികളില്‍ ദുബൈ മര്‍കസില്‍ നടക്കും. മൂന്നിനു വൈകുന്നേരം 5.30ന് സമസ്ത കേരള ഉലമ സെക്രട്ടറി കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. യൂണിറ്റ്, സോണ്‍, നാഷണല്‍ പ്രതിനിധി സമ്മേളനങ്ങള്‍ക്കു ശേഷം നടക്കുന്ന സമ്മിറ്റില്‍ ഗള്‍ഫ് രാജ്യങ്ങളിലെ നാഷണല്‍് കമ്മിറ്റി ഭാരവാഹികളാണ് പ്രതിനിധികള്‍.
എസ് എസ് എഫ് സംസ്ഥാന ഭാരവാഹികള്‍, ഗള്‍ഫ് ചാപ്റ്റര്‍ നേതാക്കള് നേതൃത്വം നല്‍കും. ഗള്‍ഫ് നാടുകളില്‍ സംഘടനയുടെ പ്രവര്‍ത്തനം പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജി സി സി സമ്മിറ്റി ചേരുന്നത്.
പ്രവാസി സമൂഹത്തില്‍ സംഘടന ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സാമൂഹിക, സാസംകാരിക, വിദ്യാഭ്യാസ, സഹായ പദ്ധതികള് സംബന്ധിച്ച് സോണ്‍്, നാഷണല്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്ത പദ്ധതികളുടെ കരട് ജി സി സി സമ്മിറ്റ് ചര്‍ച്ച ചെയ്ത് അന്തിമ രൂപം തയ്യാറാക്കും. സംഘടനയുടെ സമീപനരേഖ സമ്മിറ്റില്‍ പ്രഖ്യാപിക്കും. ജി സി സി രാജ്യങ്ങളില്‍ നടന്ന മെമ്പര്‍ഷിപ്പ്, പുനസംഘടനാ പ്രവപ്രര്‍ത്തനങ്ങളുടെ പരിസമാപ്തിയായാണ് ജി സി സി സമ്മിറ്റി സംഘടിപ്പിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും സമ്മിറ്റ് തിരഞ്ഞെടുക്കും
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സാദിഖ് സഖാഫി, ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, മുന്‍ സംസ്ഥാന ജന. സെക്രട്ടറി ആര്‍ പി ഹസൈന്‍, ഐ പി ബി ഡയറക്ടര്‍് മുമ്മദ് സാദിഖ് വെളിമുക്ക്, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്ല വടകര, അശ്‌റഫ് മന്ന, സി എം എ കബീര്‍, ലുഖ്മാന്‍ പാഴൂര്, ശരീഫ് കാരശ്ശേരി, പി എ കെ മുഴാപ്പാല, മുഹമ്മദ് പുല്ലാളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Feb 1, 2011
ആര്‍ എസ് സി. ജി സി സി സമ്മിറ്റ് ഫെബ്രുവരി 3, 4 തിയ്യതികളില്‍ ദുബൈയില്‍
Subscribe to:
Post Comments (Atom)
No comments:
Write comments