ദുബൈ: പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചെര്ക്കുന്നതുല്പ്പെടെ പ്രവാസികളുടെ വോട്ടവകാശം പെട്ടെന്ന് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ യു. എ. ഇ ദേശീയ കമ്മറ്റി നേതാക്കള്‍ കേന്ദ്ര വ്യോമയാന പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്രവിക്ക് നിവേദനം നല്കി. റിപ്പബ്ലിക് ദിനത്തോടനുബന്ധി ച്ച് ദുബൈ മര്‍കസില്‍ നടന്ന പൊതു പരിപാടിയിലാണ് ആര്. എസ്. സി. നേതാക്കളായ അഷറഫ് പാലക്കോട്, എന്‍ജി. നജീം, ഉസ്മാന് കക്കാട് നിവേദനം സമര്‍പ്പിച്ചത് . പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടര്‍ ആസാദ് മൂപ്പനും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു
Feb 1, 2011
ആര്. എസ്. സി. നിവേദനം നല്കി:
Subscribe to:
Post Comments (Atom)
No comments:
Write comments