
കോട്ടക്കല്‍: കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സംഗമത്തിന്ന് കോഴിച്ചെനയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയുടെ ചരിത്ര സാക്ഷ്യം പൂര്‍വീക മഹത്തുക്കളുടെ മഖ്ബറ സിയാറത്തോടെ. മുന്‍കഴിഞ്ഞ മഹാന്‍മാരായ സയ്യിദ് അലവിയ്യില്‍മമ്പുറമിയുടെയും, മൗലാനാ വാളക്കുളം അബ്ദുല്‍ ബാരിയുടെയും മഖ്ബറകള്‍ സിയാറത്ത് നടത്തിയാണ് ആ വലിയ സംഗമത്തിന് ഇന്ന് വേദി തുറന്നത്. പാരമ്പര്യത്തിന്റെ പിഴക്കാത്ത വഴികളില്‍ പൂര്‍വീകരെ അനുസ്മരിച്ചും സന്ദര്‍ശിച്ചും നടത്തുന്ന സിയാറത്തില്‍ പരശതം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകുന്നേരം നാല് മണിക്കാണ് ഇരു സിയാറത്തുകളും ആരംഭിച്ചത്. സയ്യിദ് യൂസുഫുല്‍ ബുഖാരി, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സിയാറത്തിന്ന് നേതൃത്വം നല്‍കി. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സമസ്തയുടെ ത്രിവര്‍ണ്ണ പതാക ഉയരര്‍ന്നതോടെ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസം കേരളത്തിനകത്തെ പണ്ഡിതര്‍ സംഗമിക്കുമ്പേള്‍ അതിന്ന് മുന്നേടിയായി ഇന്ന് നടക്കുന്ന ആദര്‍ശ സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങളെ ലക്ഷ്യം വെച്ചുള്ള സമ്മേളനം കോണ്‍ഫറന്‍സ് ഹാളില്‍ തന്നെയാണ് നടക്കുന്നത്. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രമേയമവതരിപ്പിക്കുന്ന സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
 


 

 
 
 
 
 
 
 
 
 
 

No comments:
Write comments