Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 12, 2012

ജീലാനീ അനുസ്മരണ ആത്മീയസംഗമം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയായി

മലപ്പുറം: മഅദിന്‍ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗര്‍ മഅദിന്‍ എജ്യുപാര്‍ക്കില്‍ സംഘടിപ്പിച്ച ജീലാനീ അനുസ്മരണ ആത്മീയസംഗമം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയായി. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി മുഹ്‌യിദ്ദീന്‍മാല ആസ്വാദനം, അനുസ്മരണ പ്രഭാഷണം, മൗലീദ് പാരായണം, സ്വലാത്തുന്നാരിയ മജ്‌ലിസ്, പരീക്ഷാര്‍ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, പരീക്ഷ കിറ്റ് വിതരണം, അന്നദാനം, സമൂഹ പ്രാര്‍ത്ഥന എന്നിവ നടന്നു. പരിപാടിയില്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് ഫള്ല്‍ ജമലുല്ലൈലി വെളിമുക്ക്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സി.എം കുട്ടി മുസ്‌ലിയാര്‍, സലാം മുസ്‌ലിയാര്‍ കൊല്ലം, ബഷീര്‍ ഫൈസി കായംകുളം, ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഹംസ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:
Write comments