Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 4, 2012

കേരളയാത്രയുടെ അലയൊലികള്‍ ഇങ്ങ്‌ കടലിനിപ്പുറം

കേരളത്തില്‍ ഇന്നോളം നടന്നിട്ടില്ലാത്ത ഒരു ചരിത്ര സംഭവമായി മാറുന്ന കേരളയാത്രയുടെ അലയൊലികള്‍ ഇങ്ങ്‌ കടലിനിപ്പുറം ഇവിടുത്തെ പ്രത്യേക സാഹചര്യത്തിലും വളരേ സജീവമായി നടക്കുന്നു.പലരും പ്രസ്തുത പരിപാടി ലക്ഷ്യമിട്ടാണ്‌ ലീവിന്‌ അപേക്ഷ നല്‍കിയിട്ടുള്ളത്‌. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി ദുബൈയില്‍ തന്നെ തൃശൂറ്‍ ജില്ലാ എസ്‌.വൈ.എസിെന്‍റയും മലപ്പുറം ജില്ലാ എസ്‌.വൈ.എസിെന്‍റ വലിയ സദസുകള്‍ നടന്നു കഴിഞ്ഞു. ഐ.സി.എഫിെന്‍റയും ആര്‍ എസ്‌ സിയുടെ നേതൃത്വത്തില്‍ പല പരിപാടികളും നടന്നു കൊണ്ടിരിക്കുന്നു. ഇതിനോടനുബന്ധിച്ച്‌ തന്നെ സിറാജ്‌ ക്യാമ്പയിനും സജീവമായി നടക്കുന്നു.അങ്ങ്‌ ഒമാനികള്‍ക്കൊരു മലയാള പത്രമെന്ന അഭിലാഷം സിറാജ്‌ ഒമാന്‍ എഡിഷനിലൂടെ പൂര്‍ത്തിയായിരിക്കുന്നു. ഒമാനിെന്‍റ എല്ലാ മുക്ക്‌ മൂലകളിലും സിറാജിെന്‍റ ആഗമനം മലയാളികളെ ഏറ്റവും സന്തോഷിപ്പിക്കുന്നതായി വിവരം കിട്ടി കൊണ്ടിരിക്കുന്നു. ഉസ്താദിെന്‍റ കേരളയാത്രയോടനുബന്ധിച്ച്‌ അവിടെയും മലയാളികള്‍ വളരെ കൌതുകത്തോടെയാണ്‌ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണുന്നത്‌

No comments:
Write comments