ഹിംസ്ര ജന്തുക്കള്‍ നായാട്ടു നടത്തി സ്വത്വ ബോധം നഷ്ട്ടപെട്ട സമൂഹത്തിന്റെ വിചാരങ്ങള്‍ക്ക് ഗുജറാത്തില്‍ മര്കസും സുന്നി പ്രസ്ഥാനങ്ങളും നേതൃത്വം നല്‍കുന്നു. ഇതാണ് ദീനി പ്രവര്‍ത്തനവും ജാഗരണവും, എതിര്‍പ്പുകള്‍ അവഗണിച്ചു മുന്നോട്ട് പോകുന്ന ദവ്ത്യ സംഘം. അല്ലാഹു സ്വീകരിക്കട്ടെ. അമീന്‍
പ്രകൃതി ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഇവിടെ സൗജന്യമായി അക്ഷരം പഠിക്കാം. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി തലം മുതല് സെക്കന്‍ഡറി തലം വരെ സൗജന്യപഠന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് ജനതയുടെ ധാര്‍മികവും സാംസ്‌കാരികവും വൈജ്ഞാനികവുമായ പുരോഗതിക്കായി യത്‌നിക്കുന്ന വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന സംരംഭമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. ഗുജറാത്ത്: മുസ്ലിം എജ്യുക്കേനല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മര്‍കസുമായി സഹകരിച്ച് ഗുജറാത്തിലെ ഭുജില്‍ നിര്‍മിച്ച ഹയര്‍ എജ്യുക്കേഷന്‍ സെന്റര്‍ തുറന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഹാജി ജഅ്ഫര്‍, പ്രിന്‍സിപ്പല്‍ ബശീര്‍ അഹ്്മദ് നിസാമി, ഹാജി അന്‍വര്‍, ഉബൈദ് നൂറാനി പ്രസംഗിച്ചു.
No comments:
Write comments