Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 17, 2012

ഒരു വര്‍ഷവും കൂടി കൊഴിഞ്ഞു പോയി.

സഹോദരാ السلام عليكم ورحمة الله وبركاته

നാം എല്ലാവര്ക്കും ഒരു നല്ല പുതുവത്സരവും ആഫിയതോടെയുള്ള ദീര്ഗ്ഗായുസ്സും അള്ളാഹു അവന്റെ മഹത്തായ ഔദാര്യം കൊണ്ട് പ്രധാനം ചെയ്തു തരട്ടെ - ആമീന്‍ ...

നമ്മുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷവും കൂടി കൊഴിഞ്ഞു പോയി. നാം മരണത്തോട് ഒരു വര്ഷം കൂടി അടുത്തു. അള്ളാഹു നമ്മുടെയും മാതാ-പിതാക്കളുടെയും മറ്റെല്ലാ മുസ്ലിം ഉമ്മതിന്റെയും നമ്മില്‍ നിന്ന് മരിച്ചു പോയവരുടെയും എല്ലാ പാപങ്ങളും വിട്ടു പൊരുതു മാപ്പ് ചെയ്തു തരട്ടെ ...امين

ഹിജ്റ  അതൊരു കേവലം ഇതര വര്‍ഷാരംഭം പോലെ അല്ലല്ലോ...  നമ്മെ ഏറ്റവും സ്നേഹിചിച്ച - സ്നേഹിക്കുന്ന, ഇനിയും  നമുക്ക് ഹബീബായി ഇരു ലോകത്തും അള്ളാഹു കനിഞ്ഞെകിയ അവന്റെ ഇഷ്ട ദാസന്‍ - മുത്ത്‌ റസൂല്‍  صلي الله عليه وسلم, അല്ലാഹുവിന്റെ ദീനിന് വേണ്ടി - അത് നമ്മില്‍ എത്തിക്കുവാന്‍ - തരണം ചെയ്ത ത്യാകതിന്റെ നാഴികക്കല്ലാണ്....

ഈ ഒരവസരത്തില്‍, ആ ഹബീബുമായി ലൈവ് ചാറ്റ് ചെയ്യാന്‍ എനിക്ക്  വന്ദ്യരായ ഒരു സയ്യിദ് ഉപദേശിച്ചു  തന്ന  വളരെ എളുപ്പമുള്ളതും എന്നാല്‍ സ്രെഷ്ടമായതുമായ ഒരു സ്വലാത്ത് നിങ്ങളുമായി പങ്കു വെക്കട്ടെ,

ദിവസവും 1000 തവണ  صلي الله علي سيدنا محمد എന്ന് ചൊല്ലുക. വളരെ എളുപ്പത്തില്‍ ചൊല്ലി തീര്‍ക്കാം. ഇങ്ങിനെ 1000 തവണ പതിവാക്കിയാല്‍, മറ്റു എണ്ണമറ്റ ദുന്യവിയ്യയതും (ടെന്‍ഷന്‍ പോകും, അയ്ശ്വര്യം വര്‍ധിക്കും...എന്നത് ഉള്‍പ്പടെ)ഉഖ്രവിയ്യായതും പ്രതിഫലങ്ങള്‍ക്കു  പുറമേ, സ്വര്‍ഗ്ഗത്തില്‍ ഒരു ഇരിപ്പിടം പ്രധാനം ചെയ്യുകയും മരണ വേളയില്‍ മുതുനബി നേരിട്ട് നമുക്ക് ആ സിംഹാസനം കാണിച്ചു തരികയും ചെയ്യുമത്രേ..... ما شـــــــــاء الله ആ സമയത്ത് മുത്ത്‌ നബിയെ കാണുന്നതില്‍ പരം ഭാഗ്യമായി എന്തുണ്ട്?

ദുയാ വസിയ്യത്തോടെ ....

No comments:
Write comments