കുമ്പള: പ്രഭാഷണവേദിയിലെ പ്രൗഢസാന്നിധ്യവും മുഹിമ്മാത്ത് സ്ഥാപനത്തിന്റെ മുന്നണിപ്പോരാളിയുമായ എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മാനേജറുമായ എ.കെ ഇസ്സുദ്ദീന്‍ സഖാഫി(41) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുഹിമ്മാത്ത് നഗറിലുള്ള വീട്ടില്‍ വെച്ച് മരണപ്പെട്ടത്. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം
ജില്ലയിലെ സുന്നീ പ്രവര്‍ത്തന രംഗത്ത് വിസ്മയമായിരുന്ന അയ്യൂബ് ഖാന്‍ സഅദിയുടെ വിയോഗത്തിന് നാല്‍പത് നാള്‍ തികയുന്ന ബുധനാഴ്ച ഉച്ചയോടെ സുന്നീ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനായ എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ മരണം ജില്ലയിലെ സുന്നി പ്രവര്‍ത്തകരെ ദു:ഖത്തിലാഴ്ത്തി
മരണ വാര്‍ത്ത അറിഞ്ഞതോടെ ആയിരങ്ങള്‍ മുഹിമ്മാത്ത് നഗറിലെ സഖാഫിയുടെ വസതിയിലേക്ക് ഒഴുകിയെത്തി. വൈകിട്ടോടെ മുഹിമ്മാത്ത് നഗരിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ മഹല്ലുകളില്‍നിന്ന് നിറകണ്ണുകളോടെ ജനമൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.
മഗ്‌രിബിന് ശേഷം ജനാസ മുഹിമ്മാത്ത് ജുമാ മസ്ജിദിലേക്ക് എടുത്തു. വിവിധ സമയങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
മുഹിമ്മാത്തിലെ അനാഥ അഗതി മക്കളടക്കം ആയിരത്തിലേറെ അന്തേവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് കണ്ണീരോടെ യാത്രാമൊഴി നേര്‍ന്നു. താന്‍ സേവനം ചെയ്തുവളര്‍ത്തിയ മുഹിമ്മാത്തിനു ചാരെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍, പയോട്ട തങ്ങള്‍ തുടങ്ങിയവരുടെ സാമീപ്യത്തില്‍ അന്ത്യനിദ്ര.
എസ് എസ് എഫ്, എസ് വൈ എസ് സംഘടനകളുടെ ജില്ലാ സാരഥ്യത്തിലൂടെ വളര്‍ന്നുവന്ന ഇസ്സുദ്ദീന്‍ സഖാഫി അനുഗ്രഹീതമായ പ്രഭാഷണചാരുതി കൊണ്ടാണ് അറിയപ്പെട്ടത്. തന്റെ പ്രസംഗ കഴിവ് മുഹിമ്മാത്തിന്റെ വളര്‍ച്ചക്കായി മാറ്റിവെച്ച അദ്ദേഹം യു എ ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മുഹിമ്മാത്തിന്റെ സന്ദേശവുമായി കടന്നുചെന്നിട്ടുണ്ട്.
മുഹിമ്മാത്ത് സെന്‍ട്രല്‍ കമ്മിറ്റി, എസ് വൈ എസ്, എസ് ജെ എം ജില്ലാ കമ്മിറ്റികള്‍, സഖാഫി ശൂറ, സംയുക്ത ജമാഅത്ത് കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ സഖാഫിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
=================================================
നിങ്ങളുടെ പ്രാര്‍ഥനയില്‍ ഈ വിനിതനെയും കുടുംബത്തെയും സുന്നി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണെ.
നാഥന്‍ നല്ലത് ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ,
kadappadu naseer muthukutty
|
No comments:
Write comments