Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 21, 2013

ഓണത്തിന് വിനോദയാത്രാ ട്രെയിൻ




തിരുവനന്തപുരം: ഓണം പ്രമാണിച്ച് റെയിൽവേ വിനോദയാത്രാ ട്രെയിൻ ഓടിക്കുന്നു. കാശ്മീരിലേക്കും ഹിമാചൽ പ്രദേശിലേക്കു മാണിത്. സിംല, കുളു, മണാലി എന്നീ കേന്ദ്രങ്ങൾ ടൂർ പാക്കേജിലുണ്ട്. കേരളത്തിൽനിന്ന് പ്രത്യേക ടൂറിസ്​റ്റ് ട്രെയിൻ ഓടിക്കുന്നത് ആദ്യമായാണ്. പതിനഞ്ചു ദിവസത്തെ പാക്കേജാണ്. സെപ്തംബർ 10 വരെ ബുക്കു ചെയ്യാം.

ബഡ്ജ​റ്റ്, സ്​റ്റാൻഡേർഡ്, കംഫർട്ട് ആൻഡ് ഡീലക്‌സ് എന്നിങ്ങനെ പാക്കേജ് തരംതിരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ കാ​റ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഡെപ്പ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാർ സദാനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഡ്ജ​റ്റ് വിഭാഗത്തിൽ ഭക്ഷണം, യാത്ര, താമസം, ഇൻഷുറൻസ് ഉൾപ്പടെ കാശ്മീർ താഴ്‌വരയിലേക്ക് 24,410 രൂപയും സിംല, കുളു, മണാലി എന്നിവിടങ്ങളിലേക്ക് 26,520 രൂപയുമാണ് നിരക്ക്. 40,000 രൂപയാണ് കൂടിയ നിരക്ക്. കാശ്മീർ യാത്രയിൽ ബോട്ടിങ് സൗകര്യവുമുണ്ടാകും. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം- 0471 2329339,09746743054. എറണാകുളം ജങ്ഷൻ-0484 6464849, 09746470770. കോഴിക്കോട്- 0495 2701510, 09567863244, കോയമ്പത്തൂർ-09003140680 എന്നീ നമ്പറുകളിൽ ലഭിക്കും. ഓൺലൈൻ ബുക്കിംഗിന് railtourismindia.com സന്ദർശിക്കുക.

No comments:
Write comments