Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 26, 2014

ശിഫാ സഅദിയ്യ ഹോസ്പിറ്റല്‍ ഉദ്ഘാടനം നാളെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

കാസര്‍കോട്: ആതുര സേവന രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ അനുഭവവുമായി പ്രസിദ്ധി നേടിയ ഫിറ്റ്‌കോ ആന്റ് മെര്‍ജ് ഗ്രൂപ്പിന്റെ നേതൃത്വതതില്‍ ആധുനിക രീതിയില്‍ നവീകരിച്ച ദേളി സഅദിയ്യ ശിഫാ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നാളെ ഏപ്രില്‍ 27 ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റും ജാമിഅ സഅദിയ്യ ചാന്‍സിലറുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സാധാരണകാര്‍ക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുകയെന്ന് ലക്ഷ്യത്തോടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിനകം നിരവധി ആശുപത്രികള്‍ തുടങ്ങിയ ഫിറ്റ്‌കോ മെര്‍ജ് ഗ്രൂപ്പിന്റെ കാസര്‍കോട് ജില്ലയിലെ പ്രഥമ സംരഭമാണ് സഅദിയ്യയുമായി സഹകരിച്ച് യാഥാര്‍ത്ഥ്യമായത്. സൗഹൃദാന്തരീക്ഷത്തില്‍ കുടുംബ ഹോസ്പിറ്റലാണ് ദേളിയില്‍ ആരംബിക്കുന്നത്. ഗൈനക്കോളജി, പീഡീയാട്രിക്‌സ്, ട്രോമ കെയര്‍, ജനറല്‍ മെഡിസിന്‍, ഹോമിയോപ്പതി, ആയുര്‍വേദം, ഡെന്റല്‍ എന്നീ വിഭാഗങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, സ്‌കാനിംഗ്, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിക്കും. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചിലവില്‍ പ്രസവം, സ്ത്രീ രോഗങ്ങള്‍ എന്നിവയ്ക്ക് വിദഗ്ദ ചികിത്സാ സംവിധാനമാണ് ദേളിയില്‍ ഒരുങ്ങുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌കോ മെര്‍ജ് ഗ്രൂപ്പിന് കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ആതുര സേവന സംരംഗങ്ങള്‍ ആരംഭിക്കും. അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതിനകം പതിനായിരത്തിലേറെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ ഫിറ്റ്‌കോ മെര്‍ജ് ഹോസ്പിറ്റലുകളിലായ് വിജയകരമായി നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ വിദഗ്ദ ചികിത്സ ലഭ്യമാക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

ഞായറാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറത്ത്, എ.കെ. അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ , സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, പി.കരുണാകരന്‍.എം.പി, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പോലീസ് സൂപ്രണ്ട് തോമസ് ജോസ് ഐ.പി.എസ്. സി.ടി.അഹമ്മദലി, റഹീം ഫൈസി, എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്. അബ്ദുല്ല ക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. അനീസ്, പി.കെ. സുദീര്‍ ബാബു, ആയിഷ സഹദുല്ലാഹ്, പി.കെ. മൂസ, മാഹിന്‍ ഹാജി കല്ലട്ര, പാദൂര്‍ കുഞ്ഞാമു ഹാജി, ചെര്‍ക്കളം അബ്ദുല്ല സാഹിബ്, പി. സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ധീന്‍, അഡ്വ: ശ്രീകാന്ത്, പി.എ. അഷ്‌റഫലി, ടി.എ.അബ്ദുല്ല, ശ്രീ. കേശവാനന്ദ ഭാരതീ സ്വാമി, ഫാദര്‍ മാണി, അഡ്വ: സി.കെ. ശ്രീധരന്‍, ഉസ്മാന്‍ കടവത്ത്, അബ്ദുല്‍ ഖാദിര്‍ കല്ലട്ര, അബ്ദുല്ല ഹുസൈന്‍ കടവത്ത്, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, എന്‍.എ. അബൂബക്കര്‍ ഹാജി, പി.ബി.അഹമ്മദ് ഹാജി, മുക്രി ഇബ്രാഹീം ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹിമാന്‍ ഹാജി, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, ചിത്താരി അബ്ദുല്ല ഹാജി, ജനാര്‍ദനന്‍ നായര്‍, ഡോ. സയ്യിദ് സിറാജുദ്ധീന്‍, ഡോ. പ്രസാദ് മേനോന്‍, ഡോ. സകറിയ്യ, ഡോ. ഫസല്‍ , ഡോ. ഫസല്‍ റഹിമാന്‍, ഡോ.കായിഞ്ഞി, ഡോ. സത്യന്‍, ഡോ. അബൂബക്കര്‍ അരമന, ഡോ. റഫീഖ്, ഡോ. മൃണാള്‍, ഡോ. റാഫി , ഡോ.അബൂബക്കര്‍ എം.എ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:
Write comments