Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 23, 2014

വേനലിൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...ഭക്ഷണത്തിലും വേണം ശ്രദ്ധ


പലവിധത്വക്ക് രോഗങ്ങളുടെയും സൗന്ദര്യ പ്രശ്നങ്ങളുടെയും സീസണാണ് വേനൽക്കാലം. ചർമ്മത്തെ വളരെ ശ്രദ്ധയോടെ സൂക്ഷിക്കുകയെന്നതാണ് ഇതിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം.
വേനൽക്കാലമാകുന്നതോടെ ചിലരിൽ അമിതവിയർപ്പ് കണ്ടുതുടങ്ങും.

വിയർക്കുമ്പോൾ പുറത്തുവരുന്ന ലവണാംശം (ഉപ്പ്) ശരീരത്തിൽ പറ്റിപിടിച്ചിരിക്കുന്നത് അസഹ്യമായ ചൊറിച്ചിലിനും ദുർഗന്ധത്തിനും ഇടയാക്കും. ഒപ്പം തൊലിപ്പുറത്ത് ചൂടുകുരുക്കളും ഉണ്ടാകും.
വിയർപ്പുകാരണം ചൊറിച്ചിലുണ്ടാകുന്നവർ പച്ചമഞ്ഞളും വേപ്പിലയും അരച്ച് തേച്ച് കുളിക്കണം.
‌കാട്ടുതെറ്റിയുടെ പൂവും കറുകനാമ്പും ചേർത്തരച്ച് പുരട്ടി തണുത്ത വെള്ളത്തിൽ കുളിക്കുക.
പഴുത്ത പ്ളാവിലയുടെ ഞെട്ട്, പച്ചമഞ്ഞൾ, തുളസിയില ഇവ അരച്ച്തേച്ച് കുളിക്കുന്നതും ഉത്തമമാണ്.
മച്ചിങ്ങ, തെറ്റിവേര്, വേപ്പിൻപട്ട, പഴുത്തപ്ളാവില ഇവയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ ശരീരം കഴുകാൻ ഉപയോഗിക്കാം.
നെന്മേനി വാകയുടെ തൊലി, ദേവതാരം,ചന്ദനം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ശരീരം കഴുകുന്നതും നല്ലതാണ്.
കുളിക്കുമ്പോൾ സോപ്പിനുപകരം ചെറുപയർപൊടി, ഉഴുന്നുപൊടി എന്നിവയിൽ ഏതെങ്കിലുമൊന്ന് തേച്ച് ശരീരം കഴുകി വൃത്തിയാക്കുന്നത് പ്രയോജനം ചെയ്യും.
വേനൽക്കാലത്ത് വിയർപ്പിന് ദുർഗന്ധമുണ്ടാകുന്നത് സാധാരണമാണ്. ചിലരിൽ ഇത് അസഹ്യമായിരിക്കും. വളരെ എളുപ്പത്തിലിത് മാറ്റാം.
രാമച്ചം, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, അതിമധുരം, മുത്തങ്ങ, ദേവതാരം, പതിമുഖം എന്നിവ സമം ചതച്ച് കിഴികെട്ടി മൺകലത്തിലിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഒഴിച്ച് വയ്ക്കുക. കുടിക്കാൻ പതിവായി ഈ വെള്ളം ഉപയോഗിച്ചാൽ വിയർപ്പിന്റെ ദുർഗന്ധം വളരെ പെട്ടെന്ന് മാറും.
ഞെരിഞ്ഞിൽ, കല്ലൂർ വഞ്ചിവേര് ഇവ ചേർത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് മൂത്രാശയം ശുദ്ധിയാകാനും ധാരാളം മൂത്രം പോകാനും സഹായിക്കും. ഉഷ്ണകാലത്ത് ഇത് കുടിക്കുന്നത് നല്ലതാണ്.
വേനൽക്കാലത്ത് പൊതുവേ കണ്ടുവരുന്ന ഒന്നാണ് ചർമ്മം വരളുകയെന്നത്. ശരീരത്തിൽ എണ്ണമയം കുറവുള്ളവരിൽ ഇത് സാധാരണമാണ്. ഇങ്ങനെയുള്ളവർ രാവിലെ ശരീരത്തിൽ എണ്ണപുരട്ടി തിരുമ്മികുളിക്കുക. ഇതിന് തേങ്ങാപ്പാൽ എടുത്ത് വെന്ത് എണ്ണയാക്കിയതായിരിക്കും നല്ലത്.

ഭക്ഷണത്തിലും വേണം ശ്രദ്ധരാവിലെ ഉണർന്നാലുടൻ ഒരു ഗ്ളാസ് തണുത്ത വെള്ളം,പഴച്ചാർ, അധികം പുളിയില്ലാത്ത തൈര് ഇവയിൽ എതെങ്കിലുമൊന്ന് പതിവായി കുടിക്കുന്നത് നന്ന്.

എന്നാൽ അല്പം ഉപ്പ് ചേർത്ത് രണ്ട് ഗ്ളാസ് പഴങ്കഞ്ഞിവെള്ളം കുടിക്കുന്നത് വേനൽക്കാല ശരീരപരിചരണത്തിന് അത്യുത്തമമാണ്.

ഭക്ഷണത്തിൽ പൊതുവേ എരിവ് കുറയ്ക്കുക. ഭക്ഷണത്തിനുശേഷം  പഴങ്ങൾ കഴിക്കുന്നത് ഉത്തമമാണ്.

പഴുത്ത പപ്പായ ധാരാളം കഴിക്കുക. കുടൽരോഗങ്ങൾ ഉള്ളവർക്ക് വേനൽക്കാലത്ത് ദഹന  പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പപ്പായ ഉപയോഗിക്കുന്നത് ഇവർക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല ചർമ്മകാന്തി നിലനിറുത്താനും നല്ലതാണ്. വേനൽക്കാലത്ത് പപ്പായ ഫേഷ്യൽ മുഖശോഭ നിലനിറുത്താൻ സഹായിക്കുന്നു.

തിർത്തു കിളിപ്പിച്ച ഉഴുന്ന്, ചെറുപയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  ഉലുവകഞ്ഞി കഴിക്കുന്നതും ഉത്തമമാണ്.

തക്കാ
ളി, തൊണ്ടൻമുളക്,സവാള, കാരറ്റ്,വെള്ളരിക്ക എന്നിവ കൊത്തിയരിഞ്ഞ് തൈരും ഉപ്പും ചേർത്ത് ചട്നിയായി ചോറിനും ചപ്പാത്തിക്കും ഉപയോഗിക്കാം.
അല്പം ശ്രദ്ധിക്കൂവെയിൽ കൊള്ളേണ്ടിവരുമ്പോൾ കുട പിടിക്കുക. ചൂട് അസഹ്യമാകുമ്പോൾ നെറ്റിയിൽ ഐസ് കൊണ്ട് തടവുക. നല്ലതുപോലെ അയഞ്ഞ് കിട
ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. യാത്രകളിൽ മോരോ, നാരങ്ങാവെള്ളമോ കുടിക്കുക.

പച്ചമാങ്ങാ ചതച്ചിട്ട് വെള്ളം തിളപ്പിക്കുക. അത് ചെറുചൂടോടെ ഒരു ഗ്ളാസ് വെള്ളത്തിൽഒരുസ്പൂൺ പഞ്ചസാരയും ഒരു നുള്ള ഉപ്പും ചേർത്ത് കുടിക്കുക.

ചെറുനാരങ്ങാനീരും ഓറഞ്ച് നീരും തുല്യ അളവിൽ യോജിപ്പിച്ച് മുഖം മുഴുവനും വെയിൽ നേരിട്ട് കൊള്ളുന്ന ഭാഗങ്ങളിലും തേച്ച് മൃദുവായി തടവുക. ഒരു തക്കാളി മുറിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. ചന്ദനമോ രക്തചന്ദനമോ ചൂടുവെള്ളം ചേർത്തരച്ച് മുഖത്ത് പുരട്ടുക.

രണ്ട് സ്പൂൺ കുമ്പളങ്ങാ നീരും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് മുഖത്ത് പുരട്ടുക.
രണ്ട് ബദാം പരിപ്പ്, കാൽ സ്പൂൺ പയറ് എന്നിവ വെള്ളത്തിലിട്ട് കുതിർത്ത് പാൽ ചേർത്തരച്ച് മുഖത്ത് പുരട്ടുക.

No comments:
Write comments