Braking News

SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....

SSLC Result

Apr 19, 2014

മകന്റെ ഘാതകന് മാതാവിന്റെ മാപ്പ്‌ « Siraj Daily | Latest News, Breaking news, Malayalm News, Kerala, India, National, International news, gulf news, Sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal

ടെഹ്‌റാന്‍: നീതിപീഠത്തിന്റെ അന്തിമ വിധിക്കായി ബലല്‍ എന്ന ചെറുപ്പക്കാരന്റെ കഴുത്തില്‍ കയര്‍ കുരുക്കി ആരാച്ചാര്‍ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ലോകത്തെ പിടിച്ചുലച്ച നാടകീയത അരങ്ങേറിയത്. ഒരു മനുഷ്യ ശരീരം കഴുമരത്തില്‍ പിടയേണ്ട സ്ഥാനത്ത് ലോകം കണ്ടത് കനിവിന്റെയും കരുണയുടെയും പുതിയ കാഴ്ചയായിരുന്നു. ബലലിനെ മരണത്തിന്റെ വാതിലില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയത് ഏഴ് വര്‍ഷം മുമ്പ് താന്‍ ക്രൂരമായി കൊന്നൊടുക്കിയ അബ്ദുല്ല ഹുസൈന്‍സാദെഹ് എന്ന 18ക്കാരന്റെ മാതാവായിരുന്നു. ഇറാനിലെ പരസ്യ തൂക്കിക്കൊല നടപ്പാക്കുന്ന സ്ഥലത്താണ് ഏറെ നാടകീയമായ രംഗം അരങ്ങേറിയത്. തൂക്കുമരത്തില്‍ കയറിയ തന്റെ മകന്റെ ഘാതകനെ കണ്ടപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ആ മാതാവ് കഴുമരത്തിലേക്ക് ഓടിയടുക്കുകയും ബലലിന്റെ മുഖത്ത് അടിക്കുകയും ചെയ്തു. ശിക്ഷ നടപ്പാക്കാന്‍ അവരെ കഴുമരത്തില്‍ നിന്ന് മാറ്റാന്‍ ഒരുങ്ങുമ്പോഴാണ് നിയമപാലകരെയും ജനങ്ങളെയും ഞെട്ടിച്ചുകൊണ്ട് അവര്‍ ബലലിന് മാപ്പ് നല്‍കുന്നത്. കഴുത്തില്‍ കെട്ടിയ കയര്‍ അഴിച്ചുമാറ്റാനും താന്‍ മാപ്പ് കൊടുക്കുന്നതായും അവര്‍ പ്രഖ്യാപിക്കുന്നത്. തന്റെ ഭാര്യയെ പൂര്‍ണമായും പിന്തുണച്ച് ഭര്‍ത്താവും രംഗത്തെത്തിയതോടെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കണ്ണുനീര്‍ വറ്റിയ കണ്ണില്‍ കരുണയുടെ വിളക്കും കത്തിച്ച് തന്റെ മുന്നിലെത്തിയ ആ മാതാവിനെ ജനം അത്ഭുതത്തോടെ വീക്ഷിക്കുമ്പോള്‍ അവര്‍ക്ക് നന്ദിയറിക്കാന്‍ പോലും സാധിക്കാതെ സ്തംഭിച്ച് നില്‍ക്കുകയായിരുന്നു ബലല്‍. ഏഴ് വര്‍ഷം മുമ്പ് വടക്കന്‍ ഇറാനിലെ റൊയാന്‍ നഗരത്തിലുണ്ടായ കശപിശയിലാണ് ബലലിന്റെ കുത്തേറ്റ് അബ്ദുല്ല മരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങള്‍……………
© Siraj Daily ● Read more ► http://www.sirajlive.com/2014/04/18/98886.html#.U1IdmIliAbA.blogger

No comments:
Write comments