മംഗളൂരു: മഹാപ്രവാഹമായി
ഒഴുകിയെത്തിയ ജനസഞ്ചയം. അണമുറിയാത്ത ആവേശത്തിന്റെ അലകള്‍. മത, സാമൂഹിക
രംഗത്തെ പ്രമുഖരും രാഷ്ട്രീയ ഭരണ നേതൃത്വവും സംഗമിച്ച വേദി. ഈ
ചരിത്രമുഹൂര്‍ത്തം സാക്ഷ്യം വഹിച്ച സായാഹ്നത്തില്‍ അഖിലേന്ത്യാ സുന്നി
ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍
മുസ്‌ലിയാര്‍ നയിച്ച കര്‍ണാടക യാത്രക്ക് പ്രൗഢമായ പരിസമാപ്തി. ഒരു പുതിയ
ചരിത്രത്തിന്റെ യുഗപിറവിയായിരുന്നു ഇന്നലെ മംഗളൂരുവില്‍. ഒഴുകി വന്നവരെ
ഉള്‍ക്കൊള്ളാന്‍ കഴിയാതെ നെഹ്‌റു സ്റ്റേഡിയം വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍.
കന്നട മണ്ണിലെ സുന്നി നവജാഗരണം ജയിച്ചടക്കുകയായിരുന്നു ഇന്നലെ. കേരളത്തിന്
സമാനമായിരുന്നു കര്‍ണാടകയിലെ ഈ മുന്നേറ്റവും. സ്‌നേഹത്തിന്റെ
ശാന്തിദൂതുമായെത്തിയ ജനനായകനെ ഒരു നാട് മുഴുവന്‍ ഹൃദയം കൊണ്ട് വരവേറ്റു.
പണ്ഡിത ജ്യോതിസ്സുകളുടെ നീണ്ടനിരയാണ് ആശീര്‍വാദിക്കാനെത്തിയത്. കര്‍ണാടക
മുഖ്യമന്ത്രി ഉള്‍പ്പെടെ അരഡസന്‍ മന്ത്രിമാരും എം എല്‍ എ, എം പിമാരും
പിന്തുണയുമായെത്തി. സമാപന സമ്മേളനം മംഗളൂരുവിന്റെ മതസൗഹാര്‍ദ ചരിത്രത്തില്‍
പുതിയൊരധ്യായം രചിച്ചു.
മഴ പെയ്തിട്ടും അനങ്ങിയില്ല; അത്ഭുതത്തോടെ അതിഥികള്‍
ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പ് വരുത്തും: മുഖ്യമന്ത്രി സിദ്ധരാമയ്യ
മഴ പെയ്തിട്ടും അനങ്ങിയില്ല; അത്ഭുതത്തോടെ അതിഥികള്‍
സമ്മേളനത്തിന്റെ
അച്ചടക്കം അതിഥികളെ അമ്പരപ്പിച്ചു. അത് മറച്ചു വെക്കാതെ അവര്‍ പ്രശംസ
ചൊരിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെയായിരുന്നു മഴ.
പ്രസംഗം നിര്‍ത്തണോയെന്ന് പോലും മുഖ്യമന്ത്രി ചോദിച്ചു. തുടരാനായിരുന്നു
സദസ്സിന്റെ ആവശ്യം. സദസ്സിലുള്ളവര്‍ ആരും അനങ്ങിയില്ല. ഈ അച്ചടക്കം എന്നെ
അത്ഭുതപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു. മഴയിലും ചോരാത്ത
ആവേശം കണ്ട് വേദിയിലെ മറ്റുമന്ത്രിമാരും അത്ഭുതം കൂറി. സമ്മേളനത്തിന്റെ
അച്ചടക്കത്തെക്കുറിച്ച് ഉഡുപ്പി പെജവാര മഠാധിപതി ശ്രീ ശ്രീ വിശേഷ്വ
തീര്‍ത്ഥ സ്വാമിജിയും എടുത്ത് പറഞ്ഞു. നിസ്‌കരിക്കാന്‍ സമ്മേളനം
നിര്‍ത്തിവെച്ചതും കനത്ത മഴയിലും സദസ്സിലിരുന്നതും വല്ലാത ആകര്‍ഷിച്ചെന്നും സ്വാമിജി പറഞ്ഞു
‘സുന്നിയോം കി ശാം സബ് ദിലോം കി ജാന്‍…
‘സുന്നിയോം കി ശാം. സബ്
ദിലോം കി ജാന്‍, ലേകാ മുഹബ്ബത്ത് കാ, പൈഗം ലയേഹ…
കാന്തപുരത്തിന്റെ വരവറിയിച്ച് വേദികളില്‍ ഈ ഗാനം ഉയര്‍ന്നപ്പോള്‍
സദസിലുള്ളവരെല്ലാം ഉച്ചത്തില്‍ സിന്ദാബാദ് വിളിച്ചു. കര്‍ണാടക യാത്രയുടെ
മുഖ്യആകര്‍ഷണങ്ങളിലൊന്നായിരുന്നു യാത്രാനാ യകനെയും കര്‍ണാടക യാത്രയുടെ
ലക്ഷ്യവും അറിയിച്ച് കൊണ്ടുള്ള സ്വാഗത ഗാനം.
നഅ്‌ത്തെ ശരീഫുകള്‍ അവതരിപ്പിച്ച് പ്രസിദ്ധരായ ബംഗളൂരുവിലെ മുഈനുദ്ദീന്റെ
നേതൃത്വത്തിലുള്ള സംഘമാണ് ഓരോ കേന്ദ്രങ്ങളിലും സ്വാഗതഗാനം അവതരിപ്പിച്ചത്.
അഹ്മ്മദ് നബീല്‍ ബംഗളൂരു, സലീം ബംഗളൂരു, ശമ്മാസ് ഉള്ളാള്‍ എന്നിവരും
സംഘത്തിലുണ്ടായിരുന്നു. ഉറുദുവിന് പുറമെ കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും
തയ്യാറാക്കിയ സ്വാഗത ഗാനങ്ങള്‍ സ്വീകരണ സമ്മേളനങ്ങള്‍ക്ക് നവ്യാനുഭൂതിയായി.
ഓരോകേന്ദ്രങ്ങളിലുമെത്തിയ അതിഥികളുടെ പ്രശംസയും പിടിച്ച് പറ്റി.
എല്ലാവരും മനസ്സില്‍ സ്‌നേഹിക്കുന്ന സുന്നികളുടെ നേതാവ് ഒരു സ്‌നേഹ
സന്ദേശവുമായി വന്നിരിക്കുന്നു എന്ന് തുടങ്ങുന്നതാണ് ഉര്‍ദുവിലെ ഗാനം.
ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഈ സന്ദേശം കേള്‍ക്കാന്‍
ഉറങ്ങുന്നവര്‍ ഉണര്‍ന്ന് വരൂ എന്ന് ആഹ്വാനം ചെയ്യുന്നു.
മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ, പാഴ്‌സി, സിക്ക് മതങ്ങളെല്ലാം ഒന്നിച്ച്
ജീവിക്കുന്ന ഈ ദേശത്തിന്റെ കഥ ലോകത്തെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന
വരികളില്‍ ലോകത്ത് മറ്റൊരിടത്തും ഇങ്ങിനെയൊന്ന് കാണാന്‍ കഴിയില്ലെന്ന്
ബോധ്യപ്പെടുത്തുന്നു. ഫാസിസം, തീവ്രവാദം തുടങ്ങിയ വിധ്വസംക
പ്രവര്‍ത്തനങ്ങള്‍ക്കുള്ള താക്കിതാണ് കന്നഡ ഗാനത്തിലെ വരികളില്‍. ഇത്തരം
പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അന്ത്യം കുറിക്കാന്‍ ഇടവരുത്തുമെന്ന
മുന്നറിയിപ്പും നല്‍കുന്നുണ്ട്.
മുഈനുദ്ദീന്റെ പിതാവായ സലീം ബംഗളൂരു തന്നെയാണ് ഉറുദുവരികള്‍ രചിച്ചത്.
ഇംഗ്ലീഷ് ഗാനം തയ്യാറാക്കിയത് കേരളായാത്രയുടെ സ്വാഗതം ഗാനം രചിച്ച
അബ്ദുശ്ശുക്കൂര്‍ ഇര്‍ഫാനിയാണ്. മംഗലാപുരം എം പി മദനിയാണ് കന്നഡഗാനം
ചിട്ടപ്പെടുത്തിയത്. മൂന്നാം വയസില്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങിയ
മുഈനുദ്ദീനും ഏഴാം വയസ് മുതല്‍ ഈ രംഗത്തുള്ള അഹമ്മദ് നബീലും നഅ്‌ത്തെ
ശരീഫുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധരാണ്. കേരളത്തിലെ ബുര്‍ദ ആസ്വാദന
സദസ്സുകളിലെ സജീവ സാന്നിധ്യവുമാണ് ഇരുവരും.
ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പ് വരുത്തും: മുഖ്യമന്ത്രി സിദ്ധരാമയ്യ
ന്യൂനപക്ഷങ്ങള്‍ക്ക്
ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
എസ് സിദ്ധരാമയ്യ. വര്‍ഗീയ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എസ് എസ് എഫ്
നടത്തുന്ന ചെറുത്ത് നില്‍പ്പ് അഭിനന്ദനാര്‍ഹമാണ്. നന്മ നിറഞ്ഞ
സന്ദേശവുമായി പ്രായാധിക്യം മറന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
നടത്തിയ കര്‍ണാടക യാത്രയിലൂടെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍
ഗൗരവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക യാത്രയുടെ സമാപന
സമ്മേളനം മംഗളുരുവിലെ നെഹ്‌റു മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
മുഖ്യമന്ത്രി.
വര്‍ഗീയതയും തീവ്രവാദവും ഒരുനിലക്കും സഹിക്കാന്‍ കഴിയില്ല. ഭരണഘടന
അംഗീകരിക്കുന്ന ആര്‍ക്കും വര്‍ഗീയ വാദിയാകാന്‍ കഴിയില്ല. ഇത്തരം
പ്രവര്‍ത്തനങ്ങളില്‍ ഏത് മതസ്ഥര്‍ ഇടപെട്ടാലും അംഗീകരിക്കാന്‍
നിര്‍വാഹമില്ല. രാഷ്ട്ര നിര്‍മാണത്തിന്റെ മുഖ്യസാന്നിധ്യമായ യുവാക്കള്‍
തന്നെയാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. ഇക്കാര്യത്തില്‍ എസ് എസ് എഫിന്റെ
പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന
അവകാശങ്ങള്‍ ഹനിക്കാന്‍ ആര്‍ക്കും കഴിയില്ല. ഇത് വകവെച്ച് നല്‍കേണ്ടത്
സര്‍ക്കാറുകളുടെ ഉത്തരവാദിത്വമാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കുമ്പോള്‍ ന്യൂനപക്ഷപ്രീണനം
നടത്തുന്നുവെന്ന വിമര്‍ശം കേള്‍ക്കാറുണ്ട്. തനിക്കെതിരെയും ഇങ്ങിനെയൊരു
ആക്ഷേപം ഉയര്‍ന്നിരുന്നു. എന്ത് വിമര്‍ശം ആര് ഉന്നയിച്ചാലും ഇത്തരം
പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല. പ്രായാധിക്യത്തിലും
കര്‍ണാടകയിലൂടെ 2700 കിലോമീറ്ററോളം കാന്തപുരം സഞ്ചരിച്ചത് മാനവികതയെ
ഉണര്‍ത്താനാണ്. അദ്ദേഹം യാത്രക്കിടെ ചില കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍
പെടുത്തി. അവ സര്‍ക്കാര്‍ നടപ്പാക്കും. നിങ്ങളുടെ അച്ചടക്കം എന്നെ
അത്ഭുതപ്പെടുത്തി. ഇത്തരമൊരു സമൂഹത്തെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കര്‍ണാടക
യാത്ര കര്‍ണാടകയില്‍ പരസ്പര സ്‌നേഹവും ഐക്യവും ഉണ്ടാക്കുന്നതില്‍
സര്‍ക്കാറിന് സാധിക്കുന്നതിനേക്കാള്‍ ഒരു മുഴം മുന്നില്‍ നില്‍ക്കുന്നതാണ്.
മുഖ്യമന്ത്രി പറഞ്ഞു.
മംഗളൂരു: മഹാപ്രവാഹമായി
ഒഴുകിയെത്തിയ ജനസഞ്ചയം. അണമുറിയാത്ത ആവേശത്തിന്റെ അലകള്‍. മത, സാമൂഹിക
രംഗത്തെ പ്രമുഖരും രാഷ്ട്രീയ ഭരണ നേതൃത്വവും സംഗമിച്ച വേദി. ഈ
ചരിത്രമുഹൂര്‍ത്തം സാക്ഷ്യം വഹിച്ച സായാഹ്നത്തില്‍ അഖിലേന്ത്യാ സുന്നി
ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍
മുസ്‌ലിയാര്‍ നയിച്ച കര്‍ണാടക യാത്രക്ക് പ്രൗഢമായ പരിസമാപ്തി. ഒരു പുതിയ
ചരിത്രത്തിന്റെ യുഗപിറവിയായിരുന്നു ഇന്നലെ മംഗളൂരുവില്‍. ഒഴുകി വന്നവരെ
ഉള്‍ക്കൊള്ളാന്‍ കഴിയാതെ നെഹ്‌റു സ്റ്റേഡിയം വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍.
കന്നട മണ്ണിലെ സുന്നി നവജാഗരണം ജയിച്ചടക്കുകയായിരുന്നു ഇന്നലെ. കേരളത്തിന്
സമാനമായിരുന്നു കര്‍ണാടകയിലെ ഈ മുന്നേറ്റവും. സ്‌നേഹത്തിന്റെ
ശാന്തിദൂതുമായെത്തിയ ജനനായകനെ ഒരു നാട് മുഴുവന്‍ ഹൃദയം കൊണ്ട് വരവേറ്റു.
പണ്ഡിത ജ്യോതിസ്സുകളുടെ നീണ്ടനിരയാണ് ആശീര്‍വാദിക്കാനെത്തിയത്. കര്‍ണാടക
മുഖ്യമന്ത്രി ഉള്‍പ്പെടെ അരഡസന്‍ മന്ത്രിമാരും എം എല്‍ എ, എം പിമാരും
പിന്തുണയുമായെത്തി. സമാപന സമ്മേളനം മംഗളൂരുവിന്റെ മതസൗഹാര്‍ദ ചരിത്രത്തില്‍
പുതിയൊരധ്യായം രചിച്ചു.
© Siraj Daily ● Read more ► http://www.sirajlive.com/2014/11/02/140917.html
© Siraj Daily ● Read more ► http://www.sirajlive.com/2014/11/02/140917.html

No comments:
Write comments