Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 26, 2015

ഇന്ത്യയുടെ 66ാമത് റിപ്പബ്ലിക് ആഘോഷത്തിൽ യു എസ് പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായി













ന്യൂഡല്‍ഹി: ഇന്ത്യയുടെ 66ാമത് റിപ്പബ്ലിക് ദിന ആഘോഷത്തിൽ  ന് രാജ്യതലസ്ഥാനത്ത് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാല്‍ പതിവിലേറെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷം. റിപബ്ലിക് ദിനത്തിന്റെ മുഖ്യ ആകര്‍ഷണമായ സൈനിക പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനാ അംഗങ്ങള്‍ അണിനിരക്കുന്ന പരേഡ് വ്യത്യസ്തതകളാല്‍ ആകര്‍ഷകമായിരുന്നു. ഇന്ത്യയുടെ കരുത്തും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു പരേഡ്. പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈല്‍, വെപ്പണ്‍ ലൊക്കേറ്റിങ് റഡാര്‍, ആന്‍ഡി സബ്മറൈന്‍ എയര്‍ക്രാഫ്റ്റ്, അത്യാധുനിക യുദ്ധവിമാനമായ മിഗ്29 തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

No comments:
Write comments