Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 10, 2015

ദുബൈ മർകസ് ചരിത്രം സൃഷ്ടിച്ചു .





  .
പുണ്ണ്യ നബിയുടെ ജന്മ ദിന സുദിനത്തിൽ ദുബൈ മർകസ് ചരിത്രം സൃഷ്ടിച്ചു . രാവിലെ എട്ടുമണിക്ക് തുടങ്ങിയ മീലാദ് നബി പരിപാടി രാത്രി എട്ടുമണി വരെ നീണ്ടു നിന്ന്. ളുഹർ നിസ്കാരതിന്നു മുമ്പായി നടന്ന മൌലിദ് പാരായണ മജ്ലിസ്  ജീവിതത്തിന്റെ നാനാ തുറയിലു ള്ളവരുടെ നിറഞ്ഞ സദസ്സായി മാറി. ഉസ്താദുമാരും രക്ഷിതാക്കളും കുരുന്നുകളുമടക്കം " യാനബീ സലാം അലൈക്ക " യുടെ ഈരടികൾ ഉരുവിട്ടപ്പോൾ കരളിനു കുളിർമ ചൊരിഞ്ഞു.കേരളത്തിലെ അറി യപ്പെട്ട വാഗ്മി വഹ്ഹാബ് നഈമിയുടെ പ്രസംഗം സദസ്സിനു ആവേ ശമായി. ആയിരത്തോളം വരുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷി താക്കൾക്കും ബിരിയാണിയടക്കം  എല്ലാ ഭക്ഷണങ്ങളും യഥേഷ്ടം നൽകാൻ കഴിഞ്ഞു. കലാ പരിപാടികൾ നടത്തിയ എല്ലാ  കുരുന്നു കൾക്കും  സമ്മാനവും കിട്ടി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മർകസും പരിസരവും ജനനിബിഡമായിരുന്നു. രാവിലെ സ്വദർ മുഅല്ലിം അബ്ദുസ്സലാം സഖാഫിയുടെ ഭക്തി നിർഭരമായ ദുആയോടെ സമാ രംഭം കുറിച്ചപ്പോൾ  പ്രസംഗത്തിന്റെയും പാട്ടിന്റെയും മറ്റും കലക ളിലൂടെ ഇശൽ മഴ തീർത്തു കൊണ്ടുള്ള മുന്നേറ്റം ശ്രദ്ദേയമായിരുന്നു.

No comments:
Write comments