Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 22, 2015

താജുല്‍ ഉലമ ഉറൂസ് ഇന്ന് സമാപിക്കും

കണ്ണൂര്‍: സുന്നി കൈരളിയെ ആത്മീയതയില്‍ വഴിനടത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ലോകപ്രശസ്ത പണ്ഡിതനുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ ഒന്നാം ആണ്ട് നേര്‍ച്ചയും അനുസ്മരണ സമ്മേളനവും ഇന്ന് എട്ടിക്കുളത്ത് സമാപിക്കും. ചൊവ്വാഴ്ച തുടങ്ങിയ ഉറൂസ് മുബാറക്കിന് ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ഇന്ന് രാവിലെ എട്ടിന് നടക്കുന്ന തദ്കിറെ ജിലാനി അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കല്‍ത്തറ അധ്യക്ഷത വഹിക്കും. ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ബായാര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. ഒമ്പതിന് ഖത്തം ദുആ മജ്‌ലിസിന് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മാല- മൗലിദ് പാരായണം നടക്കും. പത്തിന് നടക്കുന്ന എക്‌സലന്‍സി മീറ്റില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥന നടത്തും. കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം യൂസുഫ് ഹാജി പെരുമ്പ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി വിഷയാവതരണം നടത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി, മുംതാസ് അലി കര്‍ണാടക, മൊയ്തീന്‍ബാവ എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും. 12 മണിക്ക് താജുല്‍ ഉലമ എജ്യുക്കേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. 12.30ന് സമാപന സമ്മേളനം എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ സംബന്ധിക്കും.

No comments:
Write comments