മലപ്പുറം: വിവിധ ജില്ലാ സാഹിത്യോത്സവുകള്‍ സമാപിച്ചപ്പോള്‍ തിരശ്ശീലക്ക് പിറകിലിരുന്ന് നേട്ടങ്ങള്‍ കൊയ്തത് മുസ്തഫ പടപ്പറമ്പാണ്. വിവിധ ജില്ലാ സാഹിത്യാത്സവുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരില്‍ പലര്‍ക്കും പരിശീലനം നല്‍കിയതും സമ്മാനങ്ങള്‍ നേടിയ നിരവധി ഗാനങ്ങള്‍ളുടെ രചന നിര്‍വഹിച്ചതും സംഗീതം നല്‍കിയതും മഅ്ദിന്‍ എജ്യൂപാര്‍ക് ദഅ്‌വാ കോളജ് പി ജി ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുസ്തഫയാണ്. മലപ്പുറം ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായ മുഹമ്മദ് മുബശിറിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത് മുസ്തഫ സംഗീതം നിര്‍വഹിച്ച മോയീന്‍കുട്ടി വൈദ്യരുടെ ബദര്‍കിസ്സപ്പാട്ടില്‍ നിന്നുള്ള ചേരേയ് മുത്തഹമ്മദ് എന്നു തുടങ്ങുന്ന ഗാനമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനം നേടിയ മിസ്‌വറും ഈ ഗാനമാണ് ആലപിച്ചത്. പാലക്കാട് ജില്ലാ സാഹിത്യോത്സവില്‍ ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ സമാഹ് കൊപ്പവും ഒന്നാം സ്ഥാനം കരസ്ഥാമാക്കിയത് ചേരെയ് മുത്തഹമ്മദ് പാടിയാണ്. മുസ്തഫ രചിച്ച പാതിര നേരത്തും പാവമീ ഉമ്മത്ത് എന്ന ഗാനം ആലപിച്ചാണ് കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ് ഹൈസ്‌കൂള്‍ വിഭാഗം ഭക്തിഗാനത്തില്‍ ആദില്‍ പാനൂരും തൃശ്ശൂര്‍ ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഭക്തിഗാനത്തില്‍ അബ്ദുല്‍ ശുക്കൂറും ഒന്നാം സ്ഥാനം നേടിയത്. ഹൈസ്‌കൂള്‍ മദ്ഹ് ഗാനത്തിലും ആദില്‍ ഒന്നാം സ്ഥാനം നേടിയത് മുസ്തഫ രചന നിര്‍വഹിച്ച അറബിക്കടലിന്റെ അക്കരനാട്ടിലെ മുത്ത് റസൂലല്ലേ എന്ന ഗാനം ആലപിച്ചാണ്. വിവിധ വിഭാഗങ്ങളിലെ ഭക്തിഗാന മത്സരത്തില്‍ മുസ്തഫ രചിച്ച ആലം പടച്ചവനെ എന്ന ഗാനവും മുഴങ്ങിക്കേട്ടിരുന്നു. മലപ്പുറം ജില്ലാ സാഹിത്യോത്സവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നാല് ഒന്നാം സ്ഥാനങ്ങള്‍ നേടിയ ബാഹിസ് മഞ്ചേരി, അജ്മല്‍ മലപ്പുറം, ശിബിലി മലപ്പുറം, സിനാന്‍ മഞ്ചേരി, തൃശ്ശൂര്‍ ജില്ലയില്‍ അബ്ദുല്‍ ശുക്കൂര്‍, മഹ്ഫൂസ് കമാല്‍ തുടങ്ങിയ നിരവധി പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതും ഈ മാപ്പിള കലാകാരനാണ്. ജില്ലാ സാഹിത്യോത്സവില്‍ ഹൈസ്‌കൂള്‍, സീനിയര്‍ വിഭാഗം മാപ്പിളപ്പാട്ടിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കെല്ലാം മാപ്പിളപ്പാട്ടുകള്‍ തിരഞ്ഞെടുത്ത് നല്‍കിയതും മറ്റാരുമല്ല. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലായി 30ലധികം പേര്‍ക്കാണ് മുസ്തഫ മാപ്പിളപ്പാട്ടുകള്‍ തിരഞ്ഞെടുത്ത് നല്‍കിയത്. കേരള ഇശല്‍ തനിമാ സംസ്ഥാന ഭാരവാഹി കൂടിയായ മുസ്തഫ മലപ്പുറം പടപ്പറമ്പിലെ ശരീഫ് പാലോളി, ഇയ്യാത്തുട്ടി ദമ്പതികളുടെ മൂത്ത മകനാണ്
Subscribe to:
Post Comments (Atom)
No comments:
Write comments