Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 29, 2015

കിരീടം നേടിയ മലപ്പുറം ജില്ലക്കുള്ള ട്രോഫി സുല്താനുൽ ഉലമ കാന്തപുരം എ പി അബൂഭക്കര്‍ മുസ്ലിയാര്‍ സമ്മാനിക്കുന്നു ....

മര്‍ക്കസ് നഗര്‍: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലപ്പുറം വീണ്ടും കരുത്ത് തെളിയിച്ചു. ധര്‍മാധിഷ്ടിത കലയുടെ കിരീടം വീണ്ടും ആലി മുസ്ലിയാരുടെ നാട്ടിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 590 പോയിന്റ് നേടിയാണ് മലപ്പുറത്തിന്റെ വിജയം. 18ാം തവണയാണ് മലപ്പുറം ജില്ല സാഹിത്യോത്സവ് കിരീടം സ്വന്തമാക്കുന്നത്. 455 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 590 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 24 പോയിനറ്‍ നേടിയ കോഴിക്കോട് ജില്ലയിലെ ആദില്‍ റഹ്മാന്‍ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസ് വിഭാഗത്തില്‍ 12 പോയിനറ്‍ നേടിയ, മലപ്പുറം ജില്ലയിലെ റഷീദാണ് കലാപ്രതിഭ. 2016ലെ സംസ്ഥാന സാഹിത്യോത്സവ് തമിഴ് നാട്ടിലെ നീലഗിരി ജില്ലയില്‍ നടക്കും. സമാപന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരാണ് വേദി പ്രഖ്യാപിച്ചത്. കിരീടം നേടിയ മലപ്പുറം ജില്ലക്കുള്ള ട്രോഫി കാന്തപുരം എ പി അബൂഭക്കര്‍ മുസ്ലിയാര്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ വി ടി ബല്‍റാം എം എല്‍ എ മുഖ്യാതിഥിയായിരുന്നു. മര്‍ക്കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

No comments:
Write comments