Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 25, 2016

ദുബൈ ഹോളി ഖുർആൻ : ഇന്ന് അവാർഡ് ധാനവും സമാപന സമ്മേളനവും (9.30 pm)

ദുബൈ :ഇരുപതാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിന്കഴിഞ്ഞ ദിവസം  തിരശീല വീണു .കഴിഞ്ഞ രാത്രി  പ്രോഗ്രാം ചെയർമാൻ ഇബ്‌റാഹീം ബൂമിൽഹയുടെ നേതൃത്വത്തിൽ  ഭരണാധികാരിയായ ഹൈനസ് ശൈഖ്  മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടിയുടെ സ്പോണ്സർമാരെയും  ഈ പരിപാടി ലോകത്തിന്റെ നാനാ ഭാഗത്തുള്ള പ്രേക്ഷകരിൽ  എത്തിച്ച   പ്രമുഖ മാധ്യമങ്ങളെയും  ആദരിച്ചു .സിറാജിനു വേണ്ടി ഹംസ സീഫോർത്ത് ബഹുമതി പത്രം ഏറ്റുവാങ്ങി
ദുബൈ ഹോളി ഖുർആൻ അവാർഡ് പരിപാടിയുമായി സഹകരിച്ചതിനുള്ള ബഹുമതി പത്രം ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് സിറാജ് പത്രത്തിന്  വേണ്ടി ഹംസ സീഫോർത്തു ഏറ്റു വാങ്ങുന്നു 

ശേഷം ഖുർആൻ ശബ്ദ മാധുരി  മത്സരത്തിൽ   ഒന്നാം സ്ഥാനം ജാസിം ഖലീഫ ഇബ്രാഹിം (ബഹ്‌റൈൻ),രണ്ടാം സ്ഥാനം അബ്ദുല്ല അൽ മഅമൂൻ (ബംഗ്ളാദേശ് ),മൂന്നാം സ്ഥാനം അബ്ദുൽറഹ്‌മാൻ അബ്ദുൽ ജലീൽ (ലിബിയ ),നാലാം സ്ഥാനം ഫാറൂഖ് ഷാഹീൻ (തുർക്കി ),അഞ്ചാം സ്ഥാനം അബ്ദുള്ള സലിം പട്ടേൽ(പനാമ),ആറാം സ്ഥാനം ഹുസൈൻ സാമൂഹ് (തായ്‌ലൻഡ് ),ഏഴാം സ്ഥാനം ഇബ്രാഹീം ഇസ്മാഈൽ (നൈജർ ), എട്ടാം സ്ഥാനം മുഹമ്മദ് ഹസൻ മാലിക് ദുയൂബ്‌ (സെനഗൽ ) എന്നിവർ കരസ്ഥമാക്കി. വാശിയേറിയ മത്സരം വീക്ഷിക്കാൻ സ്വദേശികളും വിദേശികളും തിങ്ങി നിറഞ്ഞ സദസ്സിലാണ് ജേതാക്കളായി ഫലം പ്രഖ്യാപിച്ചത് .പരിപാടിയുടെ അവസാനത്തിൽ ജൂറിയുടെ നേതാവായ സിറിയ പണ്ഡിതൻ ശൈഖ് അയ്മൻ റുഷ്ദി സുവൈദിയുടെ നീണ്ട പ്രാർത്ഥനക്കു ശേഷം ഇരുപതാമത് സെഷൻ മത്സരത്തിന് തിരശീലവീണു .

            ഇന്ന് 9.30 ന്  മാംസാറിലെ ഹോളി ഖുർആൻ മന്ദിരത്തിനു സമീപമുള്ള സയന്റിഫിക് ആൻഡ് കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഈ വർഷത്തെ അവാർഡ് ജേതാവും യു എ ഇ ലെ പ്രമുഖ പണ്ഡിതനുമായ അൽ അല്ലാമാ ശൈഖ് മുഹമ്മദ് അലി സുൽത്താനുൽ ഉലമക്കു ഏറ്റവും വലിയ ഇസ്ലാമിക് പേഴ്‌സണാലിറ്റി അവാർഡ് ഭരണാധികളിൽ പ്രമുഖർ നൽകും.തുടർന്നു 81 രാഷ്ട്രങ്ങളിലെ മത്സരാർത്ഥികളിൽ നിന്നും ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാര്യവും പ്രത്യേക സമ്മങ്ങളും വിതരണം ചെയ്യും

No comments:
Write comments