ദുബൈ : 20 മത് സെഷൻ അന്താ രാഷ്ട്ര ഹോളി ഖുർആൻ മത്സര പരിപാടി ജൂറികളിൽ ഒരംഗമായ ഇമാറാത്തി പണ്ഡിതൻ ശൈഖ് അലി ഹസൻ അബ്ദുള്ള ആലി അലിയുടെ വശ്യമാർന്ന പാരായനത്തോടെ തുടക്കം കുറിച്ചു .പ്രൌഡമായ സദസ്സിൽ റഷ്യയുടെ ഇയാമുദ്ധീനാണ് ഈ പ്രാവശ്യത്തെ ആദ്യത്തെ മൽസരാർതി . 85 രാജ്യങ്ങളിലെ പ്രതിഭകളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്നത് . അഞ്ചോളം രാജ്യക്കാർ പ്രാപ്തി നേടാത്തതിനാൽ തിരിച്ചു പോകേണ്ടി വന്നു. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ചാഡ് പ്രതിനിധി അഹമദ് മുഹമ്മദ് സൈൻ ഖാലിയും എത്യോപ്യ പ്രതിനിധി അഹമദ് മുഹമ്മദ് മൂസയും നല്ല കഴിവുകൾ തെളിയിച്ചു . ഷെയ്ഖ് അയ്മൻ റുഷ്ദി സുവൈദ് (സിറിയ), ആദിൽ ബിന് ഇബ്രാഹീം മുഹമ്മദ് രിഫാഈ (സഊദിയ ), ഷെയ്ഖ് അയ്മൻ അഹമദ് മുഹമ്മദ് സഈദ് (ഈജിപ്ത് ), അബ്ദുൽ അസീസ് ഫാളിൽ (കുവൈത്ത്), ഷെയ്ഖ് അലി മുഹമ്മദ് സൈൻ മബ്റൂക് (സുഡാൻ ) എന്നീ അഞ്ചംഗ ജൂറിയാണ് നിയന്തിരിച്ചത്. രാത്രി 10 .30 നു തുടങ്ങിയ മത്സരം 1.30 നു ദുആയോടെ യാണ് അവസാനിച്ചത് . ഇന്ത്യയടക്കം എല്ലാ പ്രതിഭകളും പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. പരിപാടിയുടെ സ്പോൻസർസിൽ പെട്ട ഇമാറാത്തിലെ ആദ്യാത്തെ ടെലികമ്മ്യൂണിക്കേഷനായ ഇത്തിസാലാത്തിന്റെയും ജബൽ അലി ഫ്രീ സോൺ റെയും ഉദ്യോഗസ്തരും മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യത്തിൻറെ കോൺസലെറ്റ് പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും മുൻ നിരയിൽ പരിപാടിക്ക് എത്തിയിരുന്നു .ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും പരിപാടി വീക്ഷിക്കുവാൻ സൗകര്യം ഒരിക്കിയിരുന്നു.
ഇന്ന് (ജൂൺ 15) നടക്കുന്ന മത്സരത്തിൽ യഥാക്രം അബ്ദുല്ല മുസ്തഫ (ഈജിപ്ത് ), അദീൻ ഷഹ്സാദ് റഹ്മാൻ (യു എസ് എ ),മാസ്റ്റർ ഹുസൈൻ സാമൊഹ് (താഴ്ലാണ്ട് ), ഇബ്രാഹിം ബര്ഖദ്ല (സൂയിസർലന്ദ് )സഈദ് ജിംബായ് (കമരൂസ് ), അലാ മാഹിര് ഷരീഫ് (ഫലസ്തീൻ ),ഹബീബ് തൂമൂതി (മാലി),താരിഖ് (ബോസ്നിയ ) എന്നീ രാജ്യത്തെ പ്രതിനിധികൾ പങ്കെടുക്കും .















No comments:
Write comments